ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ ദലിത് അധ്യാപികയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി, ലൈംഗികാതിക്രമം നടത്തി; രണ്ട് സഹാധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരെ കേസ്
ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ ദലിത് അധ്യാപികയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി, ലൈംഗികാതിക്രമം നടത്തി; രണ്ട് സഹാധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരെ കേസ്
വാരണാസി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ദലിത് അധ്യാപികക്ക് നേരെ വിദ്യാര്‍ഥികളുടേയും സഹാധ്യാകരുടേയും അതിക്രമം. അധ്യാപികയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും അവര്‍ക്കുമേല്‍ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു.
ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സംഘം പകര്‍ത്തിയതായും അധ്യാപിക പൊലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അക്രമികളില്‍ ഒരു വനിത അധ്യാപികയും ഉള്‍പെടുന്നു. രണ്ട് സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, മെയ് 22നായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് പൊലിസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് അധ്യാപിക ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നു. മുതിര്‍ന്ന ഫാക്കല്‍റ്റി മെമ്പറാണ് പരാതിക്കാരി.
'സഹപ്രവര്‍ത്തകരായ രണ്ട് പേര്‍ നിരന്തരം എന്നെ നഗ്‌നയാക്കി സര്‍വകലാശാലക്കുള്ളിലൂടെ നടത്തുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നു' - അവര്‍ പറയുന്നു.
'ഇതിന് തുടര്‍ച്ചയായി മെയ് 22ന് ഉച്ചക്ക് രണ്ട് മണിയോടെ ഒരാള്‍ എന്റെ ചേമ്പറിലെത്തി എന്നെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ചേമ്പറില്‍ നിന്നും ഞാന്‍ പുറത്തിറങ്ങിയതിന് പിന്നാലെ ഒരാള്‍ ഡിപ്പാര്‍ട്‌മെന്റ് മുറിയുടെ വാതിലടച്ചു. ഇവരില്‍ ഒരാള്‍ എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും എന്നോട് മോശമായി പെരുമാറുകയും ചെയ്തു. മുറിയിലുണ്ടായിരുന്ന മറ്റൊരാള്‍ ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. മറ്റുള്ളവര്‍ എന്നെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു' അധ്യാപിക പറഞ്ഞു. ഒച്ചയിട്ടത് കേട്ട ചിലര്‍ അവിടെയെത്തി തന്നെ രക്ഷിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദലിത് വിഭാഗത്തില്‍ പെട്ടതു കൊണ്ടാണ് സംഘം തന്നെ ലക്ഷ്യമിടുന്നതെന്നും അധ്യാപിക പറഞ്ഞു. ഒരാളെ അയാളുടെ സ്ഥാനത്തു നിന്ന് നീക്കാന്‍ കൂട്ടുനില്‍ക്കാത്തതും കാരണമായി. അവര്‍ നിരവധി തവണ തന്റെ മേല്‍ ഒരുപാട് സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചു. എന്നാല്‍ താന്‍ വഴങ്ങിയില്ല- അവര്‍ കൂട്ടിച്ചേര്‍ത്തു.
നിരവധി തവണ പൊലിസില്‍ പരാതി നല്‍കിയെങ്കിലും ആരും വിഷയത്തില്‍ ഇടപെട്ടിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും. എസ്.സിഎസ്.ടി കമീഷനിലേക്കും, എച്ച്.ആര്‍.ഡി മന്ത്രാലയത്തിലേക്കും പരാതിയുടെ പകര്‍പ്പ് അയച്ചതോടെയാണ് പൊലിസ് കേസെടുക്കാന്‍ തയ്യാറായതെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം സി.ആര്‍.പി.സി വ്യവസ്ഥകള്‍ പ്രകാരം കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അന്വേഷണം തുടരുകയാണെന്നും പൊലിസ് അറിയിച്ചു. കേസ് നിലവില്‍ പൊലീസ് അന്വേഷിച്ചുവരികയാണെന്നും വിഷയത്തില്‍ എല്ലാ നടപടിക്രമങ്ങളും പാലിക്കുമെന്നുമാണ് സര്‍വകലാശാല അധികൃതരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."