വീട്ടുജോലിക്കെത്തിച്ച പന്ത്രണ്ടുകാരിക്ക് ക്രൂരമര്‍ദനം; പ്രതികള്‍ അറസ്റ്റില്‍
പന്തീരാങ്കാവ് (കോഴിക്കോട്): പന്ത്രണ്ടുകാരിയെ ശാരീരിക പീഡനമേല്പ്പിച്ചതിന് ഡല്‍ഹി സ്വദേശികളായ ഡോക്ടറേയും ഭാര്യയേയും പന്തീരാങ്കാവ് പൊലിസ് അറസ്റ്റ് ചെയ്തു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോ. മിന്‍സ മുഹമ്മദ് കമ്രാന്‍ (40),ഭാര്യ റുമാന (30) എന്നിവരാണ് അറസ്റ്റിലായത്.
നാല് വര്‍ഷമായി കോഴിക്കോട്ടുള്ള ഡോക്ടറുടെ ഫ്ളാറ്റില്‍, കഴിഞ്ഞ മെയ് മാസത്തിലാണ് പെണ്‍കുട്ടിയെ വീട്ടുവേലയ്ക്കായി കൊണ്ടുവന്നത്. തൊട്ടടുത്ത ഫ്ളാറ്റില്‍ ഉള്ളവരാണ് കുട്ടിയെ മര്‍ദിക്കുന്ന വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ വെള്ളിമാടുകുന്നിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ഡോക്ടര്‍ വീട്ടിലില്ലാത്ത സമയത്ത് ഭാര്യ സ്ഥിരമായി ചട്ടുകം ചൂടാക്കി കൈകളിലും മുഖത്തും ഉള്‍പ്പെടെ ശരീരമാസകലം പൊള്ളിക്കുകയും കത്തി കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പെണ്‍കുട്ടി ചൈല്‍ഡ് ലൈനിനും പൊലിസിനും മൊഴി നല്‍കിയിട്ടുണ്ട്. ദ്വിഭാഷിയെ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. കുട്ടിയുടെ ശരീരം മുഴുവന്‍ പൊള്ളലേറ്റതിന്റെയും മുറിവേല്‍പ്പിച്ചതിന്റെയും പാടുകളുണ്ട്.
മാതാവ് മരിച്ചു പോയ പെണ്‍കുട്ടി ബിഹാര്‍ സ്വദേശിനിയാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഗുരുതരമായി മുറിവേല്‍പ്പിക്കല്‍, തടങ്കലില്‍ വയ്ക്കല്‍, കുട്ടിക്കടത്ത് എന്നിവയ്ക്കാണ് കേസെടുത്തത്. പന്തീരാങ്കാവ് പൊലിസ് സബ് ഇന്‍സ്പെക്ടര്‍ ടി.വി ധനജ്ഞയ ദാസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."