ചൂടിന് ശമനമില്ല; കാശെറിഞ്ഞ് മഴ പെയ്യിക്കാന്‍ യു.എ.ഇ
സുഹൈല്‍ നക്ഷത്രം വാനില്‍ ദൃശ്യമായിട്ടും ചൂടിന് ശമനമില്ലാത്ത സാഹചര്യത്തില്‍ കൃതൃമമായി മഴ പെയ്യിക്കാനുളള തയ്യാറെടുപ്പിലാണ് യു.എ.ഇ.
ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്ലൗഡ് സീഡിങ് എന്നറിയപ്പെടുന്ന കൃതൃമമായ ഈ മഴ പെയ്യിക്കല്‍ പദ്ധതിക്കായി യു.എ.ഇക്ക് വലിയൊരു തുക ചെലവ് വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ക്ലൗഡ് സീഡിങ് പദ്ധതിക്ക് തുടക്കമിടുക. അമേരിക്കന്‍ ഗവേഷണ സ്ഥാപനത്തിന്റെ സഹായത്തോടെ യുഎഇ കാലാവസ്ഥാ കേന്ദ്രമാണ് ദൗത്യം ആരംഭിക്കുന്നത്. ഗവേഷകരും പൈലറ്റുമാരും ചേര്‍ന്ന് മഴ മേഘങ്ങളെ കുറിച്ച് പഠിച്ച ശേഷമാകും രാജ്യത്ത് ക്ലൗഡ് സീഡിങ് നടത്തുക. ആദ്യം ക്ലൗഡ് സീഡിങ് നടത്തുന്ന വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുകയാണ് ചെയ്യേണ്ടത്. കറന്റ് ഉപയോഗിച്ചും അല്ലാതെയും ഗുണനിലവാര പരിശോധന നടത്താന്‍ സാധിക്കുന്നതാണ്. പിന്നീടാണ് മഴ പെയ്യിക്കുന്നതിനുളള നടപടികള്‍ തുടങ്ങുക. രാജ്യത്തെ
ജല ദൗര്‍ലഭ്യം ഇല്ലാതിരിക്കാന്‍ മഴ ശക്തമാക്കുകയാണ് ഉദ്ദേശമെന്ന് വേള്‍ഡ് മെറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഡോ. അബ്ദുല്ല അല്‍ മന്‍ദൂസ് പറഞ്ഞു. പദ്ധതിയുടെ ഫലമായി യു.എ.ഇയെ കൂടാതെ ഒമാനിലും മഴ ലഭിക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഴ പെയ്യിക്കാനുള്ള മേഘങ്ങളുടെ ശേഷി വര്‍ധിപ്പിക്കുകയാണ് ക്ലൗഡ് സീഡിങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 1990കളിലാണ് യുഎഇ ഈ പദ്ധതി നടപ്പാക്കി തുടങ്ങിയത്. മേഘങ്ങളെ കണ്ടെത്തി മഴ പെയ്യാന്‍ ആവശ്യമായ മിശ്രിതം വിമാനം ഉപയോഗിച്ച് വിതറും. മേഘങ്ങളുടെ ഘടനയില്‍ മാറ്റം വരുത്താന്‍ ക്ലൗഡ് സീഡിങ് വഴി സാധിക്കും.
സാധാരണ രീതിയില്‍ കിട്ടേണ്ട മഴ ലഭിക്കാതിരിക്കുകയും ചൂട് അസഹ്യമാകുകയും ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ കൃത്രിമമായി മഴ പെയ്യിക്കാറുള്ളത്. പൊട്ടാസ്യം, മഗ്‌നീഷ്യം, സോളിഡ് കാര്‍ബണ്‍ഡൈ ഓക്‌സൈഡുമെല്ലാം ഉപ്പില്‍ കലര്‍ത്തിയുള്ള മിശ്രിതമാണ് മേഘങ്ങളില്‍ വിതറുക. ക്ലൗഡ് സീഡിങ്ങിനുളള നടപടികള്‍ ആരംഭിച്ച് ഒരാഴ്ച കഴിയുമ്പോഴാണ് മഴ പെയ്ത് തുടങ്ങുന്നത്. കാലാവസ്ഥ മാറി തണുപ്പ് എത്തേണ്ട സമയമായിട്ടും യു.എ.ഇയില്‍ ചൂട് തുടരുന്ന വേളയില്‍ രാജ്യത്തെ താമസക്കാര്‍ക്ക് വിട്ടുമാറാത്ത പനി പോലെയുളള ആരോഗ്യ പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി നേരിടേണ്ടി വരുന്നുണ്ട്. ക്ലൗഡ് സീഡിങ് ഇതിനെല്ലാം ഒരു പരിഹാരമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.
Content Highlights:cloud seeding uae and oman expect rain in coming weeks
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."