അഷ്റഫ് ദാലിയുടെ നോവല്‍ ഈജിപ്ഷ്യന്‍ റേഡിയോയില്‍ പ്രക്ഷേപണം തുടങ്ങി
പ്രശസ്ത ഈജിപ്ഷ്യന്‍ നോവലിസ്റ്റ് അഷ്റഫ് അബുല്‍-യസീദിന്റെ 'ബാക്ക്യാര്‍ഡ് ഗാര്ഡന്' എന്ന നോവല്‍ ഈജിപ്ഷ്യന്‍ കള്‍ച്ചറല്‍ പ്രോഗ്രാം റേഡിയോയില്‍ പ്രക്ഷേപണം തുടങ്ങി. 'ഒരു നോവല്‍ കേള്‍ക്കൂ' എന്ന പരിപാടിയിലാണ് പരമ്പരയായി നോവല്‍ ആരംഭിച്ചത്.
ജൂലൈ സെഷനില്‍ കെയ്റോ സമയം വൈകിട്ട് 6:30നാണ് പരിപാടി ആരംഭിച്ചതെന്ന് കള്‍ച്ചറല്‍ പ്രോഗ്രാം റേഡിയോ ഡയരക്ടര്‍ ജനറല്‍ മുഹമ്മദ് ഇസ്മാഈല്‍ അറിയിച്ചു. അബീര്‍ ബറക്കാത്ത് സംവിധാനം ചെയ്ത് ഹിഷാം മഹ്മൂദാണ് നോവല്‍ വായിക്കുന്നത്.
ഇതോടെ കള്‍ച്ചറല്‍ പ്രോഗ്രാം റേഡിയോയില്‍ പ്രക്ഷേപണം ചെയ്ത അറബ് സാഹിത്യരംഗത്തെ 900 ത്തില്‍ അധികം രചനകളുടെ കൂട്ടത്തില്‍ അഷ്റഫ് ദാലിയുടെ നോവലും ഇടംപിടിച്ചു. 1957 മെയ് അഞ്ചിന് സഅദ് ലബീബ് തുടക്കം കുറിച്ച റേഡിയോയില്‍ പ്രഗത്ഭരായ എഴുത്തുകാരുടെ അറബിക് സാഹിത്യരചനകളാണ് കേള്‍പ്പിക്കുന്നത്.
അഷ്റഫ് ദാലിയുടെ ഈ നോവല്‍ 'കാമിലിയ' എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നോവലുകളെ അടിസ്ഥാനമാക്കി കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗവേഷക സബീന കെ. പി.എച്ച്.ഡി തീസിസും തയ്യാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."