HOME
DETAILS

ഖാര്‍ഗെ, പവാര്‍, നിതീഷ്…'ഇന്‍ഡ്യ'യെ ആര്‍ നയിക്കും

  
backup
September 01 2023 | 04:09 AM

key-decisions-likely-at-india-blocs-3rd-meet-in-mumbai-today

ഖാര്‍ഗെ, പവാര്‍, നിതീഷ്…'ഇന്‍ഡ്യ'യെ ആര്‍ നയിക്കും

മുംബൈ: പ്രതിപക്ഷ സഖ്യമായ 'ഇന്‍ഡ്യ'യുടെ യോഗം രണ്ടാം ദിനത്തില്‍ സഖ്യത്തിന്റെ നായകനാരെന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. 'ഇന്‍ഡ്യ'യുടെ കണ്‍വീനര്‍ ആരാകണമെന്നതാണ് യോഗത്തിലെ മുഖ്യ അജണ്ടകളിലൊന്നെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഉദ്ധവ് പക്ഷ ശിവസേന, മുസ്‌ലിം ലീഗ് അടക്കമുള്ളവര്‍ സഖ്യത്തെ കോണ്‍ഗ്രസ് നയിക്കണമെന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചു. ദേശീയ തലത്തില്‍ വേരുള്ള ഏക പാര്‍ട്ടി എന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന ഘടകം. ഖാര്‍ഗെയുടെ ദലിത് പ്രതിച്ഛായ ഗുണം ചെയ്യുമെന്നും വിലയിരുത്തലുകളുണ്ട്.

എന്നാല്‍, പാര്‍ട്ടി ഭേദമെന്യേ നേതാക്കളുമായി അടുപ്പമുള്ള എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നു. എന്‍.സി.പിയിലെ പിളര്‍പ്പിന് പിന്നാലെയുണ്ടായ പവാറിന്റെ വിവാദ നീക്കങ്ങള്‍ അദ്ദേഹത്തിന് പ്രതികൂലമാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരുടെ പേരുകളും ലിസ്റ്റിലുണ്ട്. അതിനിടെ, കഴിഞ്ഞ ദിവസം യോഗം നടക്കുന്ന ഹോട്ടലിന്റെ പരിസരങ്ങളില്‍ കണ്‍വീനര്‍, പ്രധാനമന്ത്രി പദങ്ങളിലേക്ക് അരവിന്ദ് കെജ്‌രിവാള്‍, നിതീഷ് കുമാര്‍, മമത ബാനര്‍ജി, രാഹുല്‍ ഗാന്ധി എന്നിവരുടെ പേരുകള്‍ അതത് പാര്‍ട്ടികള്‍ പോസ്റ്റര്‍ പതിച്ചിരുന്നു.

മുന്നണിയിലെ സീറ്റു വിഭജനം ഈ മാസം 30 നകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ദിവസം ധാരണയായിട്ടുണ്ട്. മുന്നണിയുടെ സംയുക്ത സ്ഥാനാര്‍ത്ഥികളെ ഈ മാസം 30 നകം തീരുമാനിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്നലെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഇന്നു രാവിലെ 10.30 ന് ആരംഭിക്കുന്ന നേതൃയോഗം ചര്‍ച്ച ചെയ്യും.

പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കാനും നരേന്ദ്രമോദി സര്‍ക്കാരിനെതിരെ സംയുക്ത പ്രക്ഷോഭം, പൊതുസമ്മേളനങ്ങള്‍, റാലികള്‍ എന്നിവ സംഘടിപ്പിക്കാനും ബിജെപിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാവുന്ന വിഷയങ്ങള്‍ കണ്ടെത്താനുമായി വിവിധ സമിതികള്‍ക്കും നേതൃയോഗം രൂപം നല്‍കും. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി വക്താക്കളുടെ സംയുക്ത നിരയും രൂപീകരിക്കും.

key-decisions-likely-at-india-bloc's-3rd-meet-in-mumbai-today



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago