അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1,513 ബലാത്സംഗ കേസുകള്‍
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 1,513 ബലാത്സംഗ കേസുകളെന്ന് പൊലിസിന്റെ ക്രൈം റെക്കോര്‍ഡ്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍. ഇതില്‍ 627 ഇരകള്‍ പെണ്‍കുട്ടികളാണ്.
15 കുട്ടികള്‍ക്ക് ലൈംഗികാതിക്രമത്തിനിടെ ജീവന്‍ നഷ്ടമായി. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക ചൂഷണം എന്നിവയുള്‍പ്പെടെ 1,639 കേസുകളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും മോശം പെരുമാറ്റത്തിനും മൊത്തം 5,208 കേസുകളുണ്ട്.
ജനുവരി മുതല്‍ മെയ് വരെയുള്ള ആദ്യ അഞ്ചുമാസത്തിനിടെ സ്ത്രീധനവുമായി ബന്ധപ്പെട്ട് ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്താകെ സ്ത്രീധനവുമായി ബന്ധപ്പെട്ട് ആറ് മരണങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂവെന്നും പൊലിസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2016 മുതല്‍ ഓരോ വര്‍ഷവും സംസ്ഥാനത്ത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ ലൈംഗികാതിക്രമ കേസുകള്‍ കൂടിവരികയായിരുന്നു.
കഴിഞ്ഞവര്‍ഷം മാത്രം കേസുകളില്‍ നേരിയ കുറവുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."