അംഗപരിമിത ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റിയത് പിന്‍വലിക്കണം: ഡി.എ.ഇ.എ
തിരുവനന്തപുരം: വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അംഗപരിമിത ജീവനക്കാരെ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥലംമാറ്റിയത് സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്നും ഇത്തരക്കാര്‍ക്ക് സ്വതന്ത്രമായി എത്തിച്ചേര്‍ന്ന് ജോലി ചെയ്യുന്നതിന് ബാരിയര്‍ ഫ്രീ എന്‍വെയോന്‍മെന്റ് സിസ്റ്റം നടപ്പിലാക്കണമെന്നും ഡിഫറന്റ്‌ലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.
പൂര്‍ണ ഹോട്ടല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് നൗഷാദ് എ.എസ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ബിജു ടി.കെ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി വര്‍ഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ കെ.സി., സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബേബികുമാര്‍ ബി. ആന്‍ഡ്രൂസ് എ, അനിത എന്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.വി. ബിജുമോന്‍, ജില്ലാ സെക്രട്ടറി വിനോദ്കുമാര്‍ വി.കെ., ഉഷാകുമാരി, ലീന എസ് നായര്‍, അജിത വി., രാജലക്ഷ്മി അമ്മ എന്നിവര്‍ സംസാരിച്ചു.
ഒക്‌ടോബര്‍ ഏഴിന് വിവിധ പരിപാടികളോടെ ജില്ലാ സമ്മേളനവും ബോധവല്‍കരണ പഠന ക്ലാസും സ്വീകരണ യോഗവും നടത്താന്‍ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."