HOME
DETAILS

അമ്പാടി പ്രതീതിയുണര്‍ത്തി ശ്രീകൃഷ്ണജയന്തി ആഘോഷം

  
backup
August 25 2016 | 01:08 AM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d


തിരുവനന്തപുരം: തലസ്ഥാന നഗരിയെ അമ്പാടിയാക്കി ശ്രീകൃഷ്ണജയന്തി ആഘോഷം. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍   വര്‍ണശബളമായ ശോഭായാത്ര സംഘടിപ്പിച്ചു. കൃഷ്ണന്റേയും രാധയുടേയും വേഷം ധരിച്ച കുട്ടികളും ദ്വാപരയുഗത്തിന്റെ  പ്രതീതിയുണര്‍ത്തുന്ന നിശ്ചലദൃശ്യങ്ങളും കോല്‍ക്കളി, കാവടികളി, ഗോപികാനൃത്തം, കാവടിയാട്ടം തുടങ്ങിയവയും  ഘോഷയാത്രക്കു മിഴിവേകി. ശോഭായാത്രക്കു മുന്നോടിയായി  ഉറിയടിയും നടന്നു.
വൈകിട്ട് നാലിനു പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപം പുത്തരിക്കണ്ടം മൈതാനത്തു സമാപിച്ചു. സംഗമശോഭായാത്ര രാജസേനന്‍ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. പ്രസന്നകുമാര്‍ ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കി.തൈ വയ്ക്കാം, തണലേകാം, താപമകറ്റാം എന്ന സന്ദേശമുയര്‍ത്തിയാണു ബാലഗോകുലം ജയന്തി ആഘോഷം സംഘടിപ്പിച്ചത്. ആഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ 25,000 കേന്ദ്രങ്ങളില്‍ പതാകദിനവും ആചരിച്ചു. ഗോപൂജ, ഗോപികാനൃത്തം, ചിത്രരചന, വൃക്ഷപൂജ, സാംസ്‌കാരിക സംഗമങ്ങള്‍, ഉറിയടി എന്നിവയും നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും  ഉറിയടി നടന്നു.  പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും അലങ്കാരങ്ങളും ഒരുക്കി. അഖില കേരള യാദവസഭയുടെ നേതൃത്വത്തില്‍ അട്ടക്കുളങ്ങര സരോജ കൃഷ്ണ ഓഡിറ്റോറിയത്തില്‍ ഇന്നലെ രാവിലെ എട്ടു മുതല്‍ വിവിധ പൂജകളോടെ കൃഷ്ണജയന്തി ആഘോഷിച്ചു. വിവിധ സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും ഭാഗമായും ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു ശോഭായാത്ര സംഘടിപ്പിച്ചു.

കോവളം: കല്ലിയൂര്‍ പഞ്ചായത്തിലെ കാര്‍ഷിക കോളജ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്ര നടത്തി. കാക്കാമൂല സ്വര്‍ഗ്ഗാരോഹണ ദേവാലത്തില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ശ്രീകൃഷ്ണ വേഷം ധരിച്ച ബാലന്‍മാരും ബാലികമാരും പള്ളിയുടെ മതില്‍ കെട്ടിനുള്ളില്‍ നിന്നാണ് ഘോഷയാത്രക്ക് ഒരുങ്ങിയത്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വേലിക്കെട്ടുകള്‍ നടത്താന്‍ ഉയരുന്ന കാലഘട്ടത്തില്‍ ഇത് ആഹ്‌ളാദകരമാണെന്നും പൊതുസമൂഹത്തിന്റെ സാഹോദര്യ മനോഭാവമാണ് ഇതിലൂടെ വെളിവാകുന്നതെന്നും ബാലഗോകുലം ഭാരവാഹികള്‍ പറഞ്ഞു.
ബാലഗോകുലം കോട്ടുകാല്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്ര നടത്തി. തെക്കേകോണം നാഗര്‍കാവ് ക്ഷേത്രം തെങ്കവിള ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ ചപ്പാത്ത് ജങ്ഷന്‍, വളവുനട, പുന്നക്കുളം വഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.ശ്രീജിത്ത്, ജിത്തു, ഉണ്ണി, അജികുമാര്‍, പ്രശാന്ത്, സിജുമോന്‍  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നെയ്യാറ്റിന്‍കര: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് നെയ്യാറ്റിന്‍കര മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍  ശോഭായാത്രകള്‍ സംഘടിപ്പിച്ചു. കവളാകുളം , പനങ്ങോട്ടുകരി , നിലമേല്‍ , മണലൂര്‍ , കൃഷ്ണന്‍കോവില്‍ , കൃഷ്ണപുരം ഗ്രാമം, ഓലത്താന്നി , ആറാലുംമൂട്  എന്നിവിടങ്ങളിലെ ശോഭായാത്രകള്‍  ടി.ബി ജങ്ഷനില്‍ സംഗമിച്ച് മഹാശോഭയാത്രയായി നഗരം ചുറ്റി നെയ്യാറ്റിന്‍കര കൃഷ്ണന്‍ കോവിലില്‍ സമാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago