HOME
DETAILS

സുവര്‍ണജൂബിലി നിറവില്‍ കുസാറ്റ്

  
backup
July 11 2021 | 22:07 PM

6566545453-2

 

ഡോ. കെ.എന്‍ മധുസൂദനന്‍


കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഈ വര്‍ഷം സുവര്‍ണജൂബിലി ആഘോഷിക്കുകയാണ്. ശാസ്ത്ര സാങ്കേതികരംഗത്തെ മുന്നേറ്റങ്ങള്‍ക്കുപിന്നില്‍ എന്നും കൈയൊപ്പ് ചാര്‍ത്തിയിട്ടുള്ള സര്‍വകലാശാലയുടെ ചരിത്രം സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയുടെ തന്നെ ചരിത്രമാണ്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ബൃഹത്തായ പരിപാടികള്‍ക്കാണ് തുടക്കമാകുന്നത്.
ശാസ്ത്രസാങ്കേതിക രംഗത്തെ കുതിച്ചുചാട്ടത്തിനുപിന്നില്‍ 1971 ജൂലൈ 10നു ജന്മമെടുത്ത കുസാറ്റിന്റെ സജീവസാന്നിധ്യം എന്നും ഉണ്ടായിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ എന്‍.ഐ.ആര്‍.എഫ് (ചകഞഎ) റാങ്കിങ്ങില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി മുന്‍നിരയില്‍ തന്നെ ഇടംപിടിക്കാന്‍ കുസാറ്റിന് കഴിഞ്ഞിട്ടുണ്ട്. ടൈംസ് ഹയര്‍ എജുക്കേഷന്‍ ലോകറാങ്കിങ്ങില്‍ ഓരോ വിഷ
യം തിരിച്ചുള്ള പട്ടികയിലും കുസാറ്റ് അഭിമാനാര്‍ഹമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ലോകറാങ്കിങ്ങില്‍ അറുനൂറിനടുത്താണ് കൊച്ചി സര്‍വകലാശാലയുടെ സ്ഥാനം. ഇന്ത്യയില്‍ നിന്ന് വെറും ഇരുപത്തിയെട്ട് ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ മാത്രമാണ് ഈ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത് എന്നതും കേരളത്തില്‍ നിന്ന് കുസാറ്റ് മാത്രമാണ് പട്ടികയിലുള്ളതെന്നതും പ്രസക്തമാണ്.


ഉന്നതവിദ്യാഭ്യാസരംഗത്തും ശാസ്ത്രസാങ്കേതിക ഗവേഷണമേഖലയിലും അന്‍പതുസംവത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പിന്നിട്ട നാഴികക്കല്ലുകള്‍ ഓരോന്നും അഭിമാനിക്കത്തക്കതായിരിക്കുമ്പോഴും, ഇനി സഞ്ചരിക്കേണ്ട വഴികളെക്കുറിച്ചു സര്‍വകലാശാലയ്ക്ക് വ്യക്തമായ ധാരണകളും രൂപരേഖയുമുണ്ട്. ഉന്നതവിദ്യാഭ്യാസമേഖലയിലാകെ ഒരു സമൂലമായ മാറ്റം സമൂഹം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രകൃതിദുരന്തങ്ങളും മഹാമാരിയുമൊക്കെ തരിശാക്കിക്കൊണ്ട് കടന്നുപോകുന്ന നമ്മുടെ പൊതുജീവിതത്തെ കൈപിടിച്ചുയര്‍ത്തേണ്ട ധാര്‍മികമായ ഉത്തരവാദിത്വം സര്‍വകലാശാലകള്‍ക്കുണ്ട്. കാലഘട്ടത്തിന് അനുയോജ്യമായതരത്തില്‍ പഠനപ്രക്രിയയും സിലബസും പരിഷ്‌കരിക്കേണ്ടതായുണ്ട്. മാറുന്ന സാഹചര്യത്തിന് ഉതകുന്ന ഗവേഷണപഠനങ്ങളുടെ ആവശ്യകത മനസിലാക്കേണ്ടതും പ്രയോഗത്തിലേക്ക് കൊണ്ടുവരേണ്ടതുമുണ്ട്. ഇതൊക്കെ സാധ്യമാകുവാന്‍ ഗുണനിലവാരമുള്ള ഒരു അധ്യാപകസമൂഹത്തെയും ഉന്നതഗവേഷണസാധ്യതകളുള്ള ഭൗതികസൗകര്യവും ഒരുക്കിയെടുത്തേ മതിയാവൂ. കൊച്ചി സര്‍വകലാശാലയില്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
ഉന്നതമായ വിജ്ഞാനം ആര്‍ജിക്കുമ്പോഴും വിദ്യാഭ്യാസം സാമൂഹ്യവികസനത്തിനുള്ള ചാലകശക്തിയായി പ്രവര്‍ത്തിക്കണം. നൈപുണ്യവികസനം, സംരംഭകത്വം തുടങ്ങിയ മേഖലകളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. ഈ ദിശയില്‍ സര്‍ക്കാര്‍ ഇതിനകം തന്നെ ചില നടപടികള്‍ തുടങ്ങിവച്ചിട്ടുമുണ്ട്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖല പുതിയ ഉയരങ്ങള്‍ ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ സര്‍വകലാശാല അതിന്റെ ഉത്തരവാദിത്വങ്ങള്‍ കൂടുതലായി ഏറ്റെടുക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. അത്തരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സുവര്‍ണജൂബിലി ആഘോഷിക്കുന്നവേളയില്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല ഊന്നല്‍ കൊടുക്കുന്നത്.


ഉന്നതവിദ്യാഭ്യാസരംഗത്തെ കാലഹരണപ്പെട്ട വിദ്യാഭ്യാസനയങ്ങള്‍ പൊളിച്ചെഴുതാനും അതുവഴി അറിവില്‍ അടിസ്ഥാനമായ ഒരു സമ്പദ്ഘടനയെ വാര്‍ത്തെടുക്കാനും കേരളസര്‍ക്കാര്‍ നയരൂപീകരണം നടത്തുന്ന അവസരമാണല്ലോ ഇത്. കേരളസര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ സൂചിപ്പിച്ച മുപ്പത് മികവിന്റെ കേന്ദ്രങ്ങളില്‍ ഒന്ന് അത്തരത്തില്‍ വിഭാവനം ചെയ്യാവുന്നതാണ്. 'സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഹയര്‍ എജുക്കേഷന്‍ സയന്‍സ് & ടെക്‌നോളജി പോളിസി മേക്കിങ്' എന്ന ശീര്‍ഷകത്തോടെ ഉന്നതവിദ്യാഭ്യാസരംഗത്തെ ശാസ്ത്രസാങ്കേതിക വിഷയങ്ങളില്‍ നയരൂപീകരണത്തിനും നയമാറ്റങ്ങള്‍ക്കും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഗവേഷണം നടത്തുവാനും ഉന്നതാധികാരചര്‍ച്ചകള്‍ സംഘടിപ്പിക്കുവാനും അതൊക്കെ ക്രോഡീകരിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ വകുപ്പിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കുവാനുമുള്ള കേന്ദ്രമായി വളര്‍ത്തികൊണ്ടുവരുവാന്‍ സാധിക്കും. സുവര്‍ണജൂബിലി വര്‍ഷത്തില്‍ അങ്ങനെയൊരു കേന്ദ്രത്തിനുള്ള അംഗീകാരം കൂടി സര്‍ക്കാരില്‍ നിന്ന് കുസാറ്റ് സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.

(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago