2000 രൂപ മാറ്റിയെടുക്കല്‍ മുതല്‍ ആധാര്‍ പുതുക്കല്‍ വരെ; സെപ്തംബറില്‍ ചെയ്ത് തീര്‍ക്കാനുള്ള 4 കാര്യങ്ങള്‍
സെപ്തംബറില്‍ ചെയ്ത് തീര്‍ക്കാനുള്ള 4 കാര്യങ്ങള്‍
സെപ്തംബര്‍ ധാരാളം സാമ്പത്തിക കാര്യങ്ങള്‍ ചെയ്യാനുള്ള മാസമാണ്. നിരവധി സര്‍ക്കാര്‍ ഇടപാടുകളുടെ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിക്കാനിരിക്കെ അവ എന്താണെന്ന് നോക്കാം.
ആധാര്‍ സൗജന്യമായി പുതുക്കല്‍
ആധാര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ആധാര്‍ രേഖകള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തിയ്യതി സെപ്റ്റംബര്‍ 14 വരെയാണ്. ജൂണ്‍ 14 ന് അവസാനിച്ച സമയപരിധി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) സെപ്റ്റംബര്‍ 14 വരെ 3 മാസത്തേക്ക് നീട്ടിനില്‍കിയതാണ്.
2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാം ഈ തീയ്യതി വരെ
2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റിയെടുക്കാേെനാ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ച നാല് മാസത്തെ സമയം സെപ്തംബര്‍ 30 ന് അവസാനിക്കും. 2000 രൂപയുടെ നോട്ടുകള്‍ കൈവശമുള്ളവര്‍ 2023 സെപ്റ്റംബര്‍ 30നകം തന്നെ മാറ്റിയെടുക്കുകയോ, നിക്ഷേപിക്കുകയോ ചെയ്യണം. കാരണം സെപ്തംബര്‍ മാസം കഴി!ഞ്ഞാല്‍ 2000 രൂപ നോട്ടുകളുടെ വിപണിമൂല്യവും അവസാനിക്കും
പാന്‍ ആധാര്‍ ലിങ്കിങ്
ചെറുകിട സമ്പാദ്യ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ളവര്‍ 2023 സെപ്റ്റംബര്‍ 30നകം ആധാര്‍ നമ്പര്‍ സമര്‍പ്പിക്കേണ്ടതുണ്ട്. അതായത് അവരവരുടെ സ്‌മോള്‍ സേവിംഗ്‌സ് സ്‌കീമുകളില്‍ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യണമെന്ന് ചുരുക്കം.അല്ലെങ്കില്‍ അത്തരം ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ 2023 ഒക്ടോബര്‍ 1മുതല്‍ സസ്‌പെന്‍ഡ് ചെയ്യും
ഡീമാറ്റ് അക്കൗണ്ട് നോമിനേഷന്‍
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ട്രേഡിംഗ്,ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് നോമിനേഷനുകള്‍ നല്‍കാനും, നാമനിര്‍ദ്ദേശം ഒഴിവാക്കാനുമുള്ള പുതുക്കിയ സമയപരിധി 2023 സെപ്റ്റംബര്‍ 30 ന് അവസാനിക്കും.
എന്തിനും ഏതിനും വേണ്ട ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാലോ? എന്നാല്‍ ആധാര്‍ കളഞ്ഞു പോയാല്‍ മുന്‍പത്തെ പോലെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. നിങ്ങളുടെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഓണ്‍ലൈനായി അപേക്ഷിച്ച് പുതിയ പിവിസി കാര്‍ഡിനായി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.ഓഫ്!!ലൈനായും ഡ്യുപ്ലിക്കേറ്റ് ആധാറിനായി അപേക്ഷിക്കാവുന്നതാണ്. 'യു.ഐ.ഡി.എ.ഐ ഓര്‍ഡര്‍ ആധാര്‍ പിവിസി കാര്‍ഡ് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ സേവനവും ആരംഭിച്ചിട്ടുണ്ട്.ഇ ആധാറിന് അപേക്ഷിക്കുന്നതെങ്ങനെയെന്ന് നോക്കാം.
ആദ്യം https://myaadhaar.uidai.gov.in/genricPVC സന്ദര്‍ശിക്കുക. തുടര്‍ന്ന് 12 അക്ക ആധാര്‍ നമ്പറും ക്യാപ്ച കോഡും നല്‍കുക. മൊബൈല്‍ നമ്പറില്‍ വന്ന ഒടിപി നല്‍കുക. ശേഷം സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ആധാര്‍ വിശദാംശങ്ങളുടെ പ്രിവ്യൂ കാണാന്‍ കഴിയും. വിശദാംശങ്ങള്‍ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തുക. ആവശ്യമായ പേയ്‌മെന്റ് ട്രാന്‍സ്ഫര്‍ ചെയ്യുക. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്,യു.പി.ഐ തുടങ്ങിയ നിരവധി പേയ്‌മെന്റ് ഓപ്ഷനുകള്‍ ലഭ്യമാണ്.പേയ്‌മെന്റിന് ശേഷം റസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."