കണ്‍വീനറില്ല, 'ഇന്‍ഡ്യ'യെ നയിക്കാന്‍ 13 അംഗ സമിതി, ഗാന്ധി കുടുംബാംഗങ്ങളില്ല, കോണ്‍ഗ്രസ് പ്രതിനിധിയായി കെ.സി
കണ്‍വീനറില്ല, 'ഇന്‍ഡ്യ'യെ നയിക്കാന്‍ 13 അംഗ സമിതി, ഗാന്ധി കുടുംബാംഗങ്ങളില്ല, കോണ്‍ഗ്രസ് പ്രതിനിധിയായി കെ.സി
മുംബൈ: പ്രതിപക്ഷ സഖ്യമായ 'ഇന്‍ഡ്യ'ക്ക് കണ്‍വീനറില്ല. പകരം സഖ്യത്തെ 13 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി നയിക്കും. സമിതി അംഗങ്ങളില്‍ ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവരില്ല. കെ.സി വേണുഗോപാലാണ് കോണ്‍ഗ്രസില്‍ നിന്നുള്ള പ്രതിനിധി. ശരത് പവാര്‍ സമിതിയിലുണ്ട്. സി.പിഐയില്‍ നിന്ന് ഡി രാജയാണ് സമിതിയിലുള്ളത്. അതേസമയം സി.പി.എമ്മില്‍ നിന്നുള്ള അംഗങ്ങളില്ല. ഹേമന്ദ് സോറനും എ.കെ സ്റ്റാലിനും സമിതിയില്‍ അംഗങ്ങളാണ്. മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല, തേജസ്വി യാദവ്, രാഘവ് ഛദ്ദ, അഭിഷേക് ബാനര്‍ജി, സഞ്ജയ് റാവത്ത്, ജാവേദ് ഖാന്‍, ലാലന്‍ സിങ് എന്നിവരാണ് മറ്റംഗങ്ങള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഒരുമിച്ച മത്സരിക്കാന്‍ യോഗത്തില്‍ പ്രമേയം പാസ്സാക്കി. സംസ്ഥാനങ്ങളുടെ സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കും. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി രാജ്യമാകെ റാലികള്‍ നടത്താനും യോഗം തീരുമാനിച്ചു.
പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കാനും നരേന്ദ്രമോദി സര്‍ക്കാരിനെതിരെ സംയുക്ത പ്രക്ഷോഭം, പൊതുസമ്മേളനങ്ങള്‍, റാലികള്‍ എന്നിവ സംഘടിപ്പിക്കാനും ബിജെപിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാവുന്ന വിഷയങ്ങള്‍ കണ്ടെത്താനുമായി വിവിധ സമിതികള്‍ക്കും നേതൃയോഗം രൂപം നല്‍കും. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി വക്താക്കളുടെ സംയുക്ത നിരയും രൂപീകരിക്കും.
യോഗത്തിന്റെ രണ്ടാം ദിനത്തില്‍ സഖ്യത്തിന്റെ നായകനാരെന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉദ്ധവ് പക്ഷ ശിവസേന, മുസ്‌ലിം ലീഗ് അടക്കമുള്ളവര്‍ സഖ്യത്തെ കോണ്‍ഗ്രസ് നയിക്കണമെന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ദേശീയ തലത്തില്‍ വേരുള്ള ഏക പാര്‍ട്ടി എന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടിയ ഘടകം. ഖാര്‍ഗെയുടെ ദലിത് പ്രതിച്ഛായ ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ടായി.
എന്നാല്‍, പാര്‍ട്ടി ഭേദമെന്യേ നേതാക്കളുമായി അടുപ്പമുള്ള എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ പേരും ചിലര്‍ മുന്നോട്ട് വെച്ചു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരുടെ പേരുകളും ലിസ്റ്റിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."