ലോക്സഭാ തെരഞ്ഞെടുപ്പില്‍ 'ഇന്‍ഡ്യ' ഒന്നിച്ച് മത്സരിക്കും; 'ഒരുമിക്കട്ടെ ഭാരതം,ജയിക്കട്ടെ ഇന്ത്യ' പ്രചാരണ മുദ്രാവാക്യം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 'ഇന്‍ഡ്യ' ഒന്നിച്ച് മത്സരിക്കും; 'ഒരുമിക്കട്ടെ ഭാരതം,ജയിക്കട്ടെ ഇന്ത്യ' പ്രചാരണ മുദ്രാവാക്യം
മുംബൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമായ 'ഇന്‍ഡ്യ' കഴിയുന്നത്ര സീറ്റുകളില്‍ ഒരുമിച്ച് മത്സരിക്കും. ഇത് സംബന്ധിച്ച് സഖ്യത്തിന്റെ യോഗത്തില്‍ പ്രമേയം പാസാക്കി. സംസ്ഥാനങ്ങളുടെ സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കും. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി രാജ്യമാകെ റാലികള്‍ നടത്താനും യോഗം തീരുമാനിച്ചു. പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിക്കാനും നരേന്ദ്രമോദി സര്‍ക്കാരിനെതിരെ സംയുക്ത പ്രക്ഷോഭം, പൊതുസമ്മേളനങ്ങള്‍, റാലികള്‍ എന്നിവ സംഘടിപ്പിക്കാനും ബിജെപിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാവുന്ന വിഷയങ്ങള്‍ കണ്ടെത്താനുമായി വിവിധ സമിതികള്‍ക്കും നേതൃയോഗം രൂപം നല്‍കും. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി വക്താക്കളുടെ സംയുക്ത നിരയും രൂപീകരിക്കും.
പ്രതിപക്ഷ സഖ്യമായ 'ഇന്‍ഡ്യ'ക്ക് കണ്‍വീനറില്ല. പകരം സഖ്യത്തെ 13 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി നയിക്കും. സമിതി അംഗങ്ങളില്‍ ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവരില്ല. കെ.സി വേണുഗോപാലാണ് കോണ്‍ഗ്രസില്‍ നിന്നുള്ള പ്രതിനിധി. ശരത് പവാര്‍ സമിതിയിലുണ്ട്. സി.പിഐയില്‍ നിന്ന് ഡി രാജയാണ് സമിതിയിലുള്ളത്. അതേസമയം സി.പി.എമ്മില്‍ നിന്നുള്ള അംഗങ്ങളില്ല. ഹേമന്ദ് സോറനും എ.കെ സ്റ്റാലിനും സമിതിയില്‍ അംഗങ്ങളാണ്. മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല, തേജസ്വി യാദവ്, രാഘവ് ഛദ്ദ, അഭിഷേക് ബാനര്‍ജി, സഞ്ജയ് റാവത്ത്, ജാവേദ് ഖാന്, ലാലന് സിങ് എന്നിവരാണ് മറ്റംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."