ഹര്‍ത്താല്‍: ഈരാറ്റുപേട്ടയില്‍ സംഘര്‍ഷം; പൊലിസും പി.എഫ്.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി
ഈരാറ്റുപേട്ട: പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഈരാറ്റുപേട്ട ടൗണില്‍ രണ്ട് തവണ ഏറ്റുമുട്ടി. തുടര്‍ന്ന് പൊലിസ് ലാത്തി വീശി.
രാവിലെ ഏഴ് മണിയോടെ തന്നെ പ്രവര്‍ത്തകര്‍ കൂട്ടമായി ടൗണില്‍ എത്തി വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചു. അത്യാവശ്യ വാഹനങ്ങള്‍ പറഞ്ഞു വിട്ടു. എന്നാല്‍ ചില വാഹനങ്ങള്‍ തടഞ്ഞപ്പോള്‍ പൊലിസ് ഇടപെട്ടതോടെ ഉന്തും തള്ളുമായി. രണ്ട് തവണ പൊലിസ് ലാത്തി വീശി മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ഇതിനിടയില്‍ ബൈക്ക് യാത്രക്കാരനെ തടഞ്ഞ പ്രവര്‍ത്തകനെ പൊലിസ് പിടിച്ച് വാഹനത്തില്‍ കയറ്റിയതോടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡില്‍ കുത്തിയിരുന്ന നൂറിലധികം പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പാലാ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തില്‍ സബ് ഡിവിഷന് കീഴിലെ എല്ലാ സ്റ്റേഷനില്‍ നിന്നും പൊലിസ് എത്തി. പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതിന് ശേഷവും ടൗണില്‍ പോപുലര്‍ ഫ്രണ്ട് പ്രകടനം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."