HOME
DETAILS

ഹൈദരലി ശിഹാബ് തങ്ങൾ ഓർമപുസ്തകം: സംഘാടക സമിതി രൂപവത് കരിച്ചു; പ്രകാശനം ഡിസന്പറിൽ ദുബൈയിൽ

  
backup
September 23 2022 | 06:09 AM

4653786535465343-2

ദുബൈ: അന്തരിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം അനാവരണം ചെയ്യുന്ന ഓർമപുസ്തകം ഡിസന്പർ മൂന്നിന് ദുബൈയിൽ പ്രകാശാനം ചെയ്യാൻ അൽമാലിക് ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. സുപ്രഭാതം ദിനപത്രമാണ് " ആറ്റപ്പൂ എന്ന പേരിൽ " ഓർമപുസ്തകം ഒരുക്കുന്നത്. പ്രകാശനത്തോടനുബന്ധിച്ച്‌, ഹൈദരലി തങ്ങളുടെ ജീവിതം ചർച്ച ചെയ്യുന്ന സെമിനാറും സംഘടിപ്പിക്കും.
സംഘാടക സമിതി യോഗത്തിൽ സുപ്രഭാതം മാനേജിങ് ഡയറക്ടർ ഹമീദ് ഫൈസി അന്പലക്കടവ് അധ്യക്ഷത വഹിച്ചു. മാനേജിങ് എഡിറ്റർ ടി. പി ചെറൂപ്പ സ്വാഗതം പറഞ്ഞു.
സി. ഇ. ഒ മുസ്തഫ മുണ്ടുപാറ പദ്ധതി വിശദീകരിച്ചു. ഡയറക്ടർ സുലൈമാൻ ദാരിമി ഏലംകുളം മുഖ്യ പ്രഭാഷണം നടത്തി. കെ എം സി സി ദേശീയ കമ്മിറ്റി പ്രസിഡന്റ് ഡോ : റഹ്‌മാൻ പുത്തൂർ ഉദ്ഘാടനം ചെയ്തു.
പാണക്കാട് കുടുംബം ലോകത്തിനു നൽകുന്ന നന്മയുടെ സന്ദേശം പൊതു സമൂഹത്തിലും പുതിയ തലമുറയിലും എത്തിക്കുന്നതിന് സുപ്രഭാതം നടത്തുന്ന ഈ സംരംഭം സന്ദർഭോചിതവും ശ്ലാഘനീയവുമാണെന്ന് പുത്തൂർ റഹ്‌മാൻ അഭിപ്രായപ്പെട്ടു. കെ എം സി സി ദേശീയ സമിതി ജനറൽ സെക്രട്ടറി പി. കെ അൻവർ നഹ ചർച്ച ഉദ്‌ഘാടനം ചെയ്തു.
സയ്യിദ് അബ്ദുറഹ്‌മാൻ തങ്ങൾ അബുദാബി, മാധ്യമ പ്രവർത്തകൻ സി. വി. എം വാണിമേൽ, ദുബൈ കെ എം സി സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ, ആക്ടിങ് പ്രഡിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, നെസ്റ്റോ ഗ്രൂപ് എം. ഡി സിദ്ദീഖ്, ഷാർജ ദഅവാ സെന്റർ സെക്രട്ടറി അബ്ദുല്ല ചേലേരി, കെ. പി ഗ്രൂപ് എം. ഡി കെ. പി മുഹമ്മദ്, ദുബൈ സുന്നി സെന്റർ ജനറൽ സെക്രട്ടറി ഷൌക്കത്ത് ഹുദവി, സത്യധാര പബ്ലിഷർ ഷിയാസ് സുൽത്താൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സുപ്രഭാതം ഡയറക്ടർ ജലീൽ ഹാജി ഒറ്റപ്പാലം നന്ദി പറഞ്ഞു.

ഹൈദരലി തങ്ങൾ ഓർമപുസ്തകം സംഘാടക സമിതി :
അബ്ദുസ്സലാം ബാഖവി ( മുഖ്യ രക്ഷാധികാരി ), പൂക്കോയതങ്ങൾ അൽ ഐൻ, ഡോ: അബ്‌ദുറഹ്‌മാൻ ഒളവട്ടൂർ, മലബാർ ഗോൾഡ് ചാക്കോ, ഡോ: റഹ്മാൻ പുത്തൂർ, വൈ. എ റഹീം, ഇബ്രാഹിം എളേറ്റിൽ, പി. കെ അൻവർ നഹ, ഇ. പി ജോൺസൺ ( രക്ഷാധികാരികൾ).
സൈനുൽ ആബ് ദീൻ സഫാരി ( ചെയർമാൻ ), അബ്ദുറഹ് മാൻ തങ്ങൾ അബുദാബി ( വർക്കിങ് ചെയർമാൻ), ഷിയാസ് സുൽത്താൻ, ഇബ്രാഹിം മുറിച്ചാണ്ടി, മുസ്തഫ ഉസ്മാൻ, ഷൗക്കത്ത് ഹുദവി, അബ്ദുല്ല ചേലേരി (വൈ: ചെയർമാൻ മാർ) ശുഐബ് തങ്ങൾ ( ജനറൽ കൺവീനർ ), കെ. പി മുഹമ്മദ് ( വർക്കിങ് കൺവീനർ), റസാഖ് വളാഞ്ചേരി, അബ്ദുനാസർ തങ്ങൾ റാസൽഖൈമ, കെ. ടി അബ്ദുൽ ഖാദർ, അബ്ദുൽ ഖാദർ ഒ ള വട്ടൂർ( കൺവീനർമാർ), ജലീൽ ഹാജി ഒറ്റപ്പാലം ( ചീഫ് കോ- ഓർഡിനേറ്റർ), ഇബ്രാഹിം ഫൈസി, അസീസ് മണമ്മൽ, മൻസൂർ മൂപ്പൻ ( അസി: കോ- ഓർഡിനേറ്റർമാർ) നെസ്റ്റോ ഗ്രൂപ് എം. ഡി സിദ്ദീഖ് ( ട്രഷറർ ).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago