ആധാര്‍ കാര്‍ഡ് പുതുക്കാന്‍ ഈ മാസം മുതല്‍ പണം നല്‍കണം
ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പുതുക്കാന്‍ ഇനി മുതല്‍ പണം നല്‍കേണ്ടി വരും. പത്ത് വര്‍ഷം മുന്‍പ് ആധാര്‍ സ്വന്തമാക്കിയതിന് ശേഷം ഇനിയും വിവരങ്ങള്‍ പുതുക്കാത്തവര്‍ക്ക് ജൂണ്‍ 14 വരെ വിവരങ്ങള്‍ സൗജന്യമായി ചേര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നു. പിന്നീട് ഇത് സെപ്റ്റംബര്‍ 14 വരെ നീട്ടി. ഇതിന് ശേഷവും ആധാര്‍ പുതുക്കാത്തവര്‍ക്കാണ് അപ്‌ഡേറ്റ് ചെയ്യുന്നതിനായി പണം മുടക്കേണ്ടി വരിക.
ഈ സാമ്പത്തിക വര്‍ഷത്തില്‍ പബ്‌ളിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീം, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്എസ്) നിലവിലെ വരിക്കാര്‍ക്ക് ചെറുകിട സാമ്പത്തിക പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ പാന്‍ നമ്പരുമായും ആധാര്‍ കാര്‍ഡുമായും ബന്ധിപ്പിക്കുന്നത് ധനമന്ത്രാലയം നിര്‍ബന്ധമാക്കിയിരുന്നു. സെപ്റ്റംബര്‍ 30നുളളില്‍ ആധാര്‍ നമ്പര്‍ പുതുക്കിയില്ലെങ്കില്‍ ഇവരുടെ അക്കൗണ്ട് മരവിപ്പിക്കുന്ന നടപടികളിലേക്ക് അധികൃതര്‍ കടക്കും.
Content Highlights:aadhaar card updation payment will be made from this month
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."