വാഹന ഇന്‍ഷുറന്‍സ് അടച്ചില്ലെങ്കില്‍ സഊദിയില്‍ ട്രാഫിക് ക്യാമറകള്‍ പണി തരും
റിയാദ്: സഊദിയില്‍ ഇന്‍ഷുറന്‍സ് അടക്കാത്ത വാഹനങ്ങളെ ഇനി മുതല്‍ ട്രാഫിക് ക്യാമറകള്‍ പിടികൂടും. അടുത്ത മാസം ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇന്‍ഷുറന്‍സ് അടക്കാത്ത വാഹനങ്ങളെ ക്യാമറ കണ്ടെത്തിയാല്‍ വേഗത്തില്‍ തന്നെ നടപടി ഉണ്ടാകും. പിഴ ഉള്‍പ്പെടെയുളള ശിക്ഷകളാണ് ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത്.
ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ഈ സംവിധാനം കൃത്യമായി പ്രവര്‍ത്തിപ്പിക്കുന്നതിനുളള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി സഊദി ട്രാഫിക്ക് വകുപ്പ് അറിയിച്ചിട്ടുണ്ട്. ട്രാഫിക്ക് അപകടങ്ങളില്‍ അകപ്പെടുന്നവരുടെ അവകാശങ്ങള്‍ കൃത്യമായി സംരക്ഷിക്കപ്പെടണമെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ നിര്‍ബന്ധമായും ഇന്‍ഷ്വര്‍ ചെയ്യണമെന്ന് ഗതാഗത വകുപ്പ് രാജ്യത്തെ എല്ലാ താമസക്കാരെയും അറിയിച്ചിട്ടുണ്ട്.
Content Highlights:ai camera to check vehicle insurance in saudi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."