രൂപയ്ക്കെതിരേ ദിര്‍ഹത്തിന്റെ റെക്കോഡ് നിരക്ക്; ഒരു ദിര്‍ഹത്തിന് 22 രൂപ. പണമയക്കുന്നത് വര്‍ധിക്കും
ദുബയ്: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞതോടെ രൂപയ്ക്കെതിരേ യു.എ.ഇ ദിര്‍ഹത്തിന്റെ റെക്കോഡ് നിരക്ക്. ഒരു ദിര്‍ഹത്തിന് 22 രൂപയാണ് വിനിമയ നിരക്ക്. ചരിത്രത്തില്‍ ആദ്യമായാണ് ദിര്‍ഹത്തിന് ഇത്രയും ഉയര്‍ന്ന ഇന്ത്യന്‍ രൂപയുടെ മൂല്യം ലഭിക്കുന്നത്. രൂപയുടെ കുറച്ചുനാളായി ഇടിയുന്നതിനാല്‍ രൂപയ്ക്കെതിരേ ഗള്‍ഫ് കറന്‍സികളായ യു.എ.ഇ ദിര്‍ഹം, സൗദി റിയാല്‍, കുവൈത്ത് ദിനാര്‍, ഖത്തര്‍ റിയാല്‍, ഒമാന്‍ റിയാല്‍ എന്നിവ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ഗള്‍ഫ് കറന്‍സികളുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിനാല് ഇന്ത്യയിലേക്ക് പണമയക്കുന്നത് വര്‍ധിക്കും.
ഒരു ഡോളറിന് 80.74 എന്ന നിലയിലേക്കാണ് ഇന്ത്യന്‍ രൂപ ഇടിഞ്ഞത്. കഴിഞ്ഞ ദിവസം രൂപയ്ക്കെതിരേ ദിര്‍ഹം 22.03 എന്ന നിലയിലേക്ക് എത്തി. എമിറേറ്റ് എന്‍.ബി.ഡി വഴി പണമയച്ചവര്‍ക്ക് 21.86 വരെ ലഭിച്ചു. ഒരു സൗദി റിയാലിന് 21.50 രൂപയാണ് വിനിമയ നിരക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."