ബി.ടെക് പരീക്ഷ ഓഫ്ലൈനായി നടത്തേണ്ട; നിര്‍ദേശവുമായി എഐസിടിഇ
ന്യൂഡല്‍ഹി: ബി.ടെ.ക് പരീക്ഷ ഓഫ്ലൈനായി നടത്തേണ്ടെന്ന് സാങ്കേതിക സര്‍വകലാശാലയോട് എഐസിടിഇ. പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്നാണ് നിര്‍ദേശം.മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പരീക്ഷകള്‍ക്കായി മാത്രം സംസ്ഥാനത്ത് എത്താനാവില്ല.നിലവിലെ സാഹചര്യത്തില്‍ അത് പ്രായോഗികമല്ലെന്നും എഐസിടിഇ ചൂണ്ടിക്കാട്ടി. കൊടിക്കുന്നില്‍ സുരേഷ് എംപി നല്കിയ പരാതിയിലാണ് എഐസിടിഇ തീരുമാനം.
കൊവിഡ് രണ്ടാം തരംഗം ഇപ്പോഴും ശക്തമായി നിലനില്ക്കുന്നു. ഈ സാഹചര്യത്തില്‍ പരീക്ഷകള്‍ക്കായി കുട്ടികള്‍ എത്തിച്ചേരുന്നത് അപകടകരമായ സാഹചര്യത്തിന് വഴിയൊരുക്കുമെന്ന് എഐസിടിഇ വിലയിരുത്തി. ഓഫ്ലൈനായി പരീക്ഷ നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്നും എഐസിടിഇ നിര്‍ദേശിച്ചു. ജമ്മു കശ്മീര്‍ മുതലുള്ള കുട്ടികള്‍ കേരളത്തില്‍ പഠിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇവര്‍ക്ക് പരീക്ഷകള്‍ക്ക് എത്തിച്ചേരുന്നതിന് ബുദ്ധിമുട്ടുണ്ട്.
അതുമാത്രമല്ല, കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായാലും ഓഫ് ലൈനായി ഇപ്പോള്‍ പരീക്ഷ നടത്തുന്നത് ബുദ്ധിമുട്ടാകും. മാത്രമല്ല എല്ലാ കുട്ടികള്‍ക്കും വാക്സിന് നല്‍കാനായിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."