ഷൂട്ടൗട്ട് നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ടിന്റെ 'ബ്ലാക്' താരങ്ങള്‍ക്കു നേരെ വ്യാപക വംശിയാധിക്ഷേപം
ലണ്ടന്‍: ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനല്‍ മത്സരത്തില്‍ ഷൂട്ടൗട്ട് നഷ്ടപ്പെടുത്തിയതിന്റെ പേരില്‍ ഇംഗ്ലണ്ട് താരങ്ങള്‍ നേരെ വ്യാപകമായ വംശിയാക്രമണം. മത്സരം 1-1 ല്‍ അവസാനിച്ച് ഷൂട്ടൗട്ടിലേക്ക് നീങ്ങുകയും ഇറ്റലി 3-2ന് വിജയിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ട് താരങ്ങളായ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജാര്‍ഡണ്‍ സാന്‍ഷോ, ബുകായോ സാക എന്നിവര്‍ക്കാണ് ഉന്നം പിഴച്ചത്. ഇവരെല്ലാം കറുത്തവംശജരാണ്.
മത്സരത്തിലെ തോല്‍വിക്കു പിന്നാലെ ഇവര്‍ക്കു നേരെ വ്യാപകമായ വംശീയാധിക്ഷേപമാണ് ഇംഗ്ലണ്ടില്‍ നടക്കുന്നത്. സംഭവത്തില്‍ ഇംഗ്ലണ്ട് ഫുഡ്‌ബോള്‍ അസോസിയേഷനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും അപലപിച്ചു.
We've issued a statement after a number of @England players were subjected to racist abuse online following the #EURO2020 final: https://t.co/B7gB180OQa
— The FA (@FA) July 12, 2021
ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന എല്ലാ വംശിയാധിക്ഷേപങ്ങളെയും അപലപിക്കുന്നുവെന്ന് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വംശീയാധിക്ഷേപമല്ല, ഹീറോകളെപ്പോലെ അഭിനന്ദനം അര്‍ഹിക്കുന്നവരാണ് ഇംഗ്ലണ്ട് ടീമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. താരങ്ങള്‍ക്കെതിരായ വംശിയാ പോസ്റ്റുകളില്‍ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് പൊലിസ് പറഞ്ഞു.
This England team deserve to be lauded as heroes, not racially abused on social media.
— Boris Johnson (@BorisJohnson) July 12, 2021
Those responsible for this appalling abuse should be ashamed of themselves.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."