HOME
DETAILS
MAL
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം
backup
September 23 2022 | 17:09 PM
നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. എട്ടോവറാക്കി ചുരുക്കിയ കളിയില്‍ 91 റണ്‍സെന്ന വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ നാല് ബോള്‍ ബാക്കിനില്‍ക്കെയാണ് ലക്ഷ്യം കണ്ടത്.
20 പന്തില്‍ നാല് ബൌണ്ടറിയും നാല് സിക്സറും പറത്തി 46 റണ്‍സുമായി പുറത്താകാതെ നിന്ന നായകന് രോഹിത് ശര്‍മയാണ് ഇന്ത്യയെ അതിവേഗം വിജയത്തിലേക്ക് നയിച്ചത്. രണ്ട് പന്തില്‍ പത്ത് റണ്‍സുമായി ദിനേഷ് കാര്‍ത്തിക്കും പുറത്താകാതെ നിന്നു.
ഓസീസിനായി ആദം സാംപ മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ എട്ടോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."