HOME
DETAILS
MAL
ഒളിംപിക്സ് കാണാന്‍ മന്ത്രി അബ്ദുറഹിമാന് ജപ്പാനിലേക്ക്
backup
July 12 2021 | 16:07 PM
തിരുവനന്തപുരം: ടോക്യോ ഒളിംപിക്സ് കാണാന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന് ജപ്പാനിലേക്ക്. 23 ദിവസത്തേക്കാണ് സന്ദര്‍ശനം. ഈ മാസം 21ന് ജപ്പാനിലേക്കു പോകാന്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി.
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായാണ് മന്ത്രി ജപ്പാനിലേക്ക് പോവുന്നത്. യാത്രയുടെ എല്ലാ ചെലവുകളും മന്ത്രി സ്വയം വഹിക്കുമെന്ന് പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
രണ്ടാം പിണറായി സര്‍ക്കാരില്‍ ഒരു മന്ത്രി നടത്തുന്ന ആദ്യ വിദേശയാത്രയാണിത്. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് ഒളിംപിക്സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."