തൊഴില്‍തട്ടിപ്പ്: മലേഷ്യയില്‍ കുടുങ്ങിയ യുവാക്കളില്‍ ഒമ്പതുപേര്‍ നാട്ടിലെത്തി
കൊല്ലം: തൊഴില്‍തട്ടിപ്പിന് ഇരയായി മലേഷ്യയില്‍ കുടുങ്ങിയ 23 യുവാക്കളില്‍ ഒമ്പതുപേര്‍ നാട്ടിലെത്തി. മറ്റുള്ളവര്‍ മലേഷ്യയില്‍ കുടുങ്ങിക്കിടക്കുകയാണ്. തട്ടിപ്പു നടത്തിയ കുണ്ടറ സ്വദേശി വിജയന് പത്രോസിനെതിരേ നടപടി വേണമെന്ന് എന്‍.കെ.പ്രേമചന്ദ്രന് എം.പി നാട്ടിലെത്തിയ യുവാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ കഴിഞ്ഞ ഫെബ്രുവരി 23നാണ് ക്വലാലംപൂരിലെ പവര്‍പ്ലാന്റില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്കി ഇവരെ മലേഷ്യയിലേക്കു കൊണ്ടുപോയത്. എന്നാല്‍ ജോലി സംബന്ധമായ രേഖകള്‍ ഇല്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ നിന്നും ഇവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല.
ആറു മണിക്കൂര്‍ ഇവരെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. മലേഷ്യയില്‍ കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ നാട്ടിലെത്തിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ വിദേശകാര്യവകുപ്പുമായി ചര്‍ച്ചകള്‍ നടത്തുമെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."