HOME
DETAILS

സ്‌കൂൾ സമയമാറ്റം: ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളണം

  
backup
September 24 2022 | 03:09 AM

school-time-change-2111

സ്‌കൂൾ വിദ്യാഭ്യാസ പരിഷ്‌കരണത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ഡോ. എം.എ ഖാദർ കമ്മിറ്റി നാലര വർഷത്തിന് ശേഷം അന്തിമ റിപ്പോർട്ട് സർക്കാരിന് നൽകിയിരിക്കുകയാണ്. റിപ്പോർട്ടിൽ നിരവധി പരിഷ്‌കരണങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനമായി എടുത്തുപറയുന്നത് സ്‌കൂൾ സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ആക്കണമെന്നാണ്.


കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ജനറൽ സ്‌കൂളുകൾ രാവിലെ പത്ത് മണിക്കും മുസ്‌ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകൾ 10.30നുമാണ് പ്രവർത്തിച്ചുപോരുന്നത്. ഇത്തരമൊരു സമയക്രമം പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇതുവരെ എന്തെങ്കിലും പ്രയാസം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2007ലെ പാഠ്യപദ്ധതി ചട്ടക്കൂട്ടിലെ സ്‌കൂൾ സമയ നിർദേശത്തിനെതിരേ ശക്തമായ എതിർപ്പായിരുന്നു ഉയർന്നുവന്നിരുന്നത്. എതിർപ്പ് കണക്കിലെടുത്ത് അന്നത്തെ സർക്കാർ സ്‌കൂൾ സമയമാറ്റ നിർദേശം പിൻവലിക്കുകയും ചെയ്തതാണ്. സ്‌കൂൾ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ പേരിൽ പിൻവലിക്കപ്പെട്ട തീരുമാനം വീണ്ടും പൊടിതട്ടിയെടുക്കുന്നത് ആശാസ്യമല്ല.


വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ നടപ്പാക്കുമ്പോൾ വളരെ സൂക്ഷ്മതയോട് കൂടിയാകണം ഇടപെടലുകൾ. ഇല്ലെങ്കിൽ പ്രത്യാഘാതങ്ങളാണുണ്ടാകുക. അതുകൊണ്ടുതന്നെ സർക്കാരും വിദ്യാഭ്യാസ വിചക്ഷണരും നിരവധി തവണ ചർച്ച ചെയ്ത് ഒഴിവാക്കിയ, സമൂഹത്തിൽ പുരോഗതി സാധ്യമാക്കാൻ കഴിയാത്ത ഈ നിർദേശം വീണ്ടും അവതരിപ്പിക്കുന്നത് സോദ്ദേശ്യപരമല്ല. തികച്ചും അപ്രായോഗികവും കുട്ടികളിൽ അരക്ഷിതാവസ്ഥ വർധിപ്പിക്കുന്നതുമാണ് പുതിയ നിർദേശമെന്ന് വിവിധ മേഖലകളിലെ വിദഗ്ധർ അഭിപ്രായപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. അതിരാവിലെ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനുള്ള യാത്രാ ബുദ്ധിമുട്ടുകൾ ചെറുതല്ല. വിവിധ ഓഫിസുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥ ദമ്പതികളുടെ അവസ്ഥ പ്രയാസകരമാകും. കുട്ടികൾ ക്ലാസ് കഴിഞ്ഞ് നേരത്തെ എത്തുന്നത് ബുദ്ധിമുട്ട് വർധിപ്പിക്കും. ന്യൂക്ലിയർ ഫാമിലിയിൽ ഇത് ചെറിയ ബുദ്ധിമുട്ടല്ല ഉണ്ടാക്കുക. അതിനാൽ തന്നെ ഉദ്യോഗസ്ഥ വൃന്ദം ഇതിനെതിരേ രംഗത്തെത്തിക്കഴിഞ്ഞു.
സ്കൂൾ സമയമാറ്റ നിർദേശം മദ്‌റസാപഠനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. സ്‌കൂൾ പഠനത്തോടൊപ്പം തന്നെ മദ്‌റസാ പഠനവും വർഷങ്ങളായി സംസ്ഥാനത്ത് തുടർന്നുപോരുകയാണ്. ഇത് കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചതായി ഇതുവരെ പരാതികൾ ഉയർന്നിട്ടില്ല. മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും കരസ്ഥമാക്കണമെന്ന ഉപദേശനിർദേശങ്ങളാണ് മദ്‌റസകളിൽ നിന്ന് നൽകിക്കൊണ്ടിരിക്കുന്നത്. ദേശീയോദ്ഗ്രഥനത്തിൽ വലിയ പങ്കാണ് മദ്റസകൾ വഹിക്കുന്നത്.


മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ജനനം മുതൽ മരണം വരെ മുസ്‌ലിമാവുക എന്നത് മതപരമായ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റണമെങ്കിൽ മതത്തിന്റെ അധ്യാപനങ്ങൾ എന്തൊക്കെയാണെന്ന് നിർബന്ധമായും പഠിച്ചുകൊള്ളണം. അതിനുള്ള പാഠശാലയാണ് മദ്‌റസകൾ. മത്സര പരീക്ഷകളിൽ മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്ന മുസ്‌ലിം വിദ്യാർഥി-വിദ്യാർഥിനികളുടെ ചരിത്രം പരിശോധിച്ചാൽ അവർ മദ്‌റസാ പഠനത്തോടൊപ്പമോ ദർസ് പഠനത്തോടൊപ്പമോ ആയിരുന്നു ഭൗതിക വിദ്യാഭ്യാസവും നേടിയതെന്ന് കാണാനാകും. മുൻ വർഷങ്ങളെ അപേക്ഷിച്ച് മുസ്‌ലിം കുട്ടികൾ കൂടുതലായി എൻജിനീയറിങ് പരീക്ഷകളിലും മെഡിക്കൽ പരീക്ഷകളിലും ഐ.എ.എസ് പരീക്ഷകളിലും ഉന്നത വിജയം നേടുന്നുണ്ട്. മദ്‌റസാ പഠനത്തെ ഉപേക്ഷിച്ചല്ല അവർ ഈ നേട്ടങ്ങളൊക്കെയും കരസ്ഥമാക്കിയത്. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തെ മദ്‌റസാ പഠനം ഊർജിതപ്പെടുത്തിയിട്ടേയുള്ളൂ.
ഒരു കുട്ടിയുടെ വ്യക്തിത്വവികാസത്തിന് അടിത്തറ പാകുന്ന കരിക്കുലമാണ് മദ്റസയിലേത്. രക്ഷിതാക്കളോട് എങ്ങനെ പെരുമാറണം, ഗുരുനാഥന്മാരോട് എങ്ങനെ ഇടപെടണം, ബഹുസ്വര സമൂഹത്തിൽ ഇതര മതസ്ഥരോട് ഇടപെടേണ്ട വിധം, പരിസ്ഥിതി പരിപാലനം തുടങ്ങിയ സാമൂഹിക വിഷയങ്ങളും മദ്‌റസാ പഠനത്തിലൂടെ നൽകുന്നുണ്ട്. ഇത്തരത്തിലുള്ള അധ്യാപനങ്ങൾ കുട്ടികളുടെ സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.


മനുഷ്യരോട് ദയാവായ്‌പോടെ പെരുമാറാനും അവർക്ക് നന്മ ചെയ്യാനും ഉപദേശിക്കുന്ന ഒരു പാഠ്യക്രമത്തെ ഇല്ലാതാക്കുന്നതാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ സ്‌കൂൾ സമയമാറ്റം. സ്‌കൂൾ സമയമാറ്റം മദ്‌റസാ പഠനത്തെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല ഇല്ലാതാക്കുന്നതും കൂടിയാണ്.


സ്‌കൂൾ പഠന സമയമാറ്റം നിർദേശിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും സംയുക്ത പ്രസ്താവനയിലൂടെ സർക്കാരിനോടാവശ്യപ്പെട്ടിരിക്കുകയാണ്. സമസ്തയുടെ ന്യായവും സത്യസന്ധവുമായ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാറുള്ള സർക്കാർ, സ്‌കൂൾ സമയമാറ്റം നിർദേശിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണമെന്ന ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  12 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  12 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  12 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  12 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago