ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം: സ്ത്രീയുള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍
നെയ്യാറ്റിന്‍കര: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പലര്‍ക്കും കാഴ്ച വയ്ക്കുകയും ചെയ്ത കേസില്‍ സ്ത്രീയുള്‍പ്പെടെ മൂന്നു പേരെ നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം തലയല്‍ മാടന്‍ കോവില്‍നഗറില്‍ രാജ്ഭവനില്‍ കുമാറെന്ന് വിളിക്കുന്ന പെരുമാള്‍ ജവഹര്‍ (28) , വെമ്പായം വിളയില്‍വീട്ടില്‍ രാധമ്മയുടെ മകള്‍ സിന്ധു എന്നു വിളിക്കുന്ന അശ്വതി (35) , കരകുളം സ്വദേശി ലൈജു (31) എന്നിവരാണ് അറസ്റ്റിലായത്.
ബാലരാമപുരം സ്വദേശിനിയും ഭര്‍ത്തൃമതിയുമായ യുവതിയാണ് പീഡനത്തിനിരയായത്. ആദ്യം യുവതി കുളിക്കുന്ന ചിത്രം മൊബൈല്‍ പകര്‍ത്തിയ കുമാര്‍ അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലൈജുവിനും മറ്റു പലര്‍ക്കുമായി കാഴ്ചവെയ്ക്കുകയായിരുന്നു. അശ്വതിയുടെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. ഭീഷണിയും പീഡനവും തുടര്‍ന്നതോടെയാണ് യുവതി ബാലരാമപുരം പൊലിസില്‍ പരാതി നല്‍കിയത്.
റൂറല്‍ എസ്.പി.ഷെഫീന്‍ അഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരം നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി സുല്‍ഫിക്കറിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര സി.ഐ.സന്തോഷ്‌കുമാര്‍ , ജി.എ.എസ്.ഐ. ജ്യോതിഷ്‌കുമാര്‍ , എസ്.സി.പി.ഒ കൃഷ്ണകുമാര്‍ , സി.പി.ഒമാരായ ഷാജി , രാജേഷ് , പ്രമോദ് , സുനു , ജറാള്‍ഡ് ,
ഡബ്ല്യു.സി.പി.ഒ അശ്വതി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."