ജയസൂര്യ പറഞ്ഞതില്‍ തെറ്റെന്താണ്?.. കേന്ദ്രസര്‍ക്കാര്‍ പണം കൊടുക്കാനുണ്ട് എന്നത് കള്ളപ്രചാരണമെന്ന് കെ. സുധാകരന്‍
കേന്ദ്രസര്‍ക്കാര്‍ പണം കൊടുക്കാനുണ്ട് എന്നത് കള്ളപ്രചാരണമെന്ന് കെ. സുധാകരന്‍
തിരുവനന്തപുരം: നെല്‍കര്‍ഷകരുടെ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കര്‍ഷകരുടെ പരാതിയില്‍ രാഷ്ട്രീയം കണ്ട് രക്ഷപ്പെടാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പണം കൊടുക്കാനുണ്ട് എന്ന് പറയുന്നത് കള്ള പ്രചാരണമാണ്. നെല്ല് സംഭരണത്തിന്റെ എല്ലാ നടപടിയും പൂര്‍ത്തിയാക്കിയ ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നത്. നെല്‍വില വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തെറ്റ് ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. കണക്കു കൊടുത്തതിന്റെ പണം കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇനിയുള്ള നെല്ലിന്റെ കണക്ക് കൊടുത്താല്‍ അടുത്ത ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
നടന്‍ ജയസൂര്യ പറഞ്ഞത് വസ്തുനിഷ്ഠമായ കാര്യമാണ്. അതില്‍ രാഷ്ട്രീയമുണ്ടെന്ന് തോന്നുന്നില്ല. യാഥാര്‍ത്ഥ്യം വിളിച്ചുപറഞ്ഞാല്‍ ഒരാളെ ആക്രമിക്കുന്ന നയമാണ് ഇടതുപക്ഷത്തിന്റേത് എന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
രണ്ടര മാസം കഴിഞ്ഞാണ് കൃഷ്ണ പ്രസാദിനു പണം കൊടുക്കുന്നത്, അതും ബാങ്ക് വായ്പയായിട്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജയസൂര്യ പറഞ്ഞതില്‍ എന്താണ് തെറ്റ്. ജയസൂര്യ പറഞ്ഞതുകൊണ്ട് തെറ്റാകുമോ? ജയസൂര്യ പറഞ്ഞത് വസ്തുനിഷ്ഠമായ കാര്യമാണ്. അദ്ദേഹത്തിന് രാഷ്ട്രീയമൊന്നും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം രാഷ്ട്രീയത്തിലല്ല അക്കാര്യങ്ങള്‍ പറഞ്ഞതും.' കെ സുധാകരന്‍ പറഞ്ഞു.
ഈ രാജ്യത്തെ ആര്‍ക്കും രാജ്യത്തെ സംവിധാനങ്ങളെ കുറിച്ചും ഭരണസംവിധാനത്തിന്റെ പോരായ്മകളെ കുറിച്ചും പ്രതികരിക്കാനും വിമര്‍ശിക്കാനും അവകാശമുണ്ട്. അത് ഓരോ പൗരന്റെയും മൗലികാവകാശമാണ്. അത് നിഷേധിക്കുന്നത് നിഷേധിക്കുന്നത് പിണറായി അല്ല പത്തു പിണറായി വന്നാലും കേരളത്തില്‍ നടപ്പാകില്ല എന്നും സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."