രാഷ്ട്രീയക്കാരും നിക്ഷേപകരും ധാര്‍ഷ്ട്യം കാണിക്കരുത്: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: രാഷ്ട്രീയക്കാരും നിക്ഷേപകരും പരസ്പരം ധാര്‍ഷ്ട്യം കാണിക്കരുതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. നിക്ഷേപകര്‍ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. കിറ്റക്സ് വിഷയത്തില്‍ ഇത് രണ്ടും സംഭവിച്ചു. വിഷയം രമ്യമായി പരിഹരിക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ പരാജയപ്പെട്ടു. പോകുന്നവര്‍ പോകട്ടെയെന്ന നിലപാട് ശരിയല്ല. കേരളത്തിന്റെ വ്യവസായമേഖലയ്ക്ക് ഇത് വലിയ തിരിച്ചടിയുണ്ടാക്കും. കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമല്ലെന്ന രീതിയില്‍ തെറ്റായ ധാരണ പരക്കും. കിറ്റക്സിനെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഇടതുമുന്നണിയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ഇതുപോലെ വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, പ്രശ്നം രമ്യമായി പരിഹരിച്ചു.
നിലവിലെ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ തുടരുന്നത് വ്യാപാരികള്‍ക്ക് തിരിച്ചടിയാണ്. ചെറുകിട വ്യാപാരികള്‍ എങ്ങനെ ജീവിക്കുമെന്ന് സര്‍ക്കാര്‍ പറയണം. എല്ലാം കിറ്റ് കൊണ്ട് പിടിച്ചുനിര്ത്താനാവില്ലായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."