HOME
DETAILS

നരേഷ് ഗോയല്‍ അറസ്റ്റിലാകുമ്പോള്‍ തഖിയുദ്ദീന്‍ വാഹിദ് ചിരിക്കുന്നുണ്ടാകും; ഇത് കാലം കാത്തുവച്ച പ്രതികാരം

  
backup
September 02 2023 | 11:09 AM

story-of-thakiyudeen-wahid-and-naresh-goel

തഖിയുദ്ദീന്‍ വാഹിദ്; മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത പേരാണത്. ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് സ്ഥാപിച്ച വ്യവസായിയയാണ് തഖിയുദ്ദീന്‍. തിരുവനന്തപുരം ഒടയത്ത് ജനിച്ച് എം.എ യൂസഫലിയെപ്പോലെ ലോകം അറിയപ്പെട്ട മറ്റൊരു മലയാളി ആകുമായിരുന്നു തഖിയുദ്ദീന്‍. പക്ഷേ കൊടും വഞ്ചനക്കും പ്രതികാരനടപടിക്കും ഇരയായതോടെ ഇന്ന് തഖിയുദ്ദീനും അദ്ദേഹത്തിന്റെ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സും ചരിത്രമാണ്.

28 കൊല്ലം മുമ്പാണ് തഖിയുദ്ദീന്‍ വാഹിദ് കൊല്ലപ്പെട്ടതെങ്കിലും, സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്നിപ്പോള്‍ ജെറ്റ് എയര്‍വെയ്‌സ് ഉടമ നരേഷ് ഗോയലിനെ ഇ.ഡി അറസ്റ്റ്‌ചെയ്യുമ്പോഴാണ് ഒരിക്കലൂടെ തഖിയുദ്ദീന്‍ വാഹിദും 90കളിലെ ബിസിനസ് കുടിപ്പകയും നമ്മുടെ ഓര്‍മയിലെത്തുന്നത്. 538 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് നരേഷ് ഗോയലിന്റെ അറസ്റ്റ് ഇ.ഡി രേഖപ്പെടുത്തിയത്. ഒരര്‍ത്ഥത്തില്‍ നരേഷ് ഗോയല്‍ ഇപ്പോള്‍ നേരിടുന്നത് ചരിത്രത്തിന്റെ കാവ്യനീതിയാണ്. തഖിയുദ്ദീനെന്ന യുവവ്യവസായിയുടെ ചോരയുടെ മണമുള്ള ആ ചരിത്രം പുതിയ തലമുറക്ക് അറിയണമെന്നില്ല.

'Cold blooded Professional murder' കൊലപാതകത്തെക്കുറിച്ച് 1995 നവംബര്‍ 14ന് ഇറങ്ങിയ മുംബൈ ഒരു ടാംബ്ലോഡിയിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. അത്രയും പ്രീപ്ലാന്‍ഡ് കൊലപാതകം. കൊലപാതകത്തെക്കുറിച്ച് പറയുന്നതിന് മുമ്പ് ആരാണ് തഖിയുദ്ദീന്‍ വാഹിദ് എന്നും, ആരാണ് നരേഷ് ഗോയലെന്നും നമ്മള്‍ അറിഞ്ഞിരിക്കണം.

ഗള്‍ഫ് നാടുകളിലേക്ക് മലയാളികളുടെ ഒഴുക്ക് ശക്തമായ 1980കളില്‍ മുംബൈയില്‍ സഹോദരങ്ങള്‍ക്കൊപ്പം ട്രാവല്‍ ഏജന്‍സി തുടങ്ങിയാണ് തഖിയുദ്ദീന്റെ ബിസിനസ് തുടക്കം.

പേര്: Our East West Travel And Trade Links. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ വിമാനയാത്രാ കമ്പനികള്‍ക്കു ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം ലൈസന്‍സ് കിട്ടിയ കമ്പനികളിലൊന്നു തഖിയുദ്ദീന്റെതായിരുന്നു. കാരണം ഗള്‍ഫ് നാടുമായി തഖിക്ക് അത്രയും ബന്ധമുണ്ടായിരുന്നു. ഗള്‍ഫ് യാത്രക്കാര്‍ തഖിയെ അത്രയും ആശ്രയിക്കുകയും ചെയ്തു.

തഖിയുദ്ദീന്‍ ബോംബെയില്‍ ട്രാവല്‍സ് നടത്തിയിരുന്ന കാലത്ത് തന്നെ ഗോയല്‍ അദ്ദേഹത്തിന്റെ ബിസിനസ് റൈവലായിരുന്നു. 1986ല്‍ എയര്‍ഇന്ത്യയുടേയും ഗള്‍ഫ് എയറിന്റെയും ഏറ്റവും വലിയ ടിക്കറ്റ് ഏജന്‍സിയായിരുന്നു ഈസ്റ്റ് വെസ്റ്റ്. ഗള്‍ഫ് എയറിന്റെ ജനറല്‍ സെയില്‍ ഏജന്റിനെ തിരഞ്ഞെടുക്കുന്ന ഘട്ടംവന്നപ്പോള്‍ നിലവില്‍ ഗള്‍ഫ് എയറിന്റെ 75 ശതമാനം ടിക്കറ്റുകളും ബുക്ക് ചെയ്തിരുന്ന ഈസ്റ്റ് വെസ്റ്റിന് തന്നെ ലഭിക്കുമെന്ന് തഖിയ്ക്ക് ഉറപ്പായിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ ഒരു ഒറ്റമുറിയില്‍ ചെറിയ ട്രാവല്‍ ഏജന്‍സി നത്തിവന്ന ഗോയലിന്റെ ജെറ്റ് എയറിനായിരുന്നു അത് ലഭിച്ചത്. താനത് തട്ടിയെടുക്കുകയായിരുന്നുവെന്ന് ഗോയല്‍ തന്നെ തഖിയുദ്ദീനോട് പറഞ്ഞിട്ടുണ്ട്. 1990ല്‍ ഈസ്റ്റ് വെസ്റ്റ് വിമാന സര്‍വ്വീസ് കമ്പനി സ്ഥാപിച്ചു.

ആഭ്യന്തര റൂട്ടുകളില്‍ ബിസ്സിനസ് ക്ലാസുകള്‍ തുടങ്ങാനായി തഖിയുദ്ദീന്‍ മലേഷ്യയില്‍ നിന്ന് മൂന്ന് ബോയിങ് വിമാനങ്ങള്‍ വാങ്ങി. ഈസ്റ്റ് വെസ്റ്റിന്റെ ഡിസൈന്‍ പെയിന്റ് ചെയ്ത് പറക്കാന്‍ തയ്യാറായി. എന്നാല്‍ വിചിത്രമായ വാദങ്ങളുയര്‍ത്തി തടസ്സം നില്‍ക്കുകയായിരുന്നു സിവില്‍ ഏവിയേഷന്‍ അധികൃതര്‍. എന്നാല്‍ സിവില്‍ ഏവിയേഷന്റെ എതിര്‍പ്പില്ലാതെ അതേ വിമാനങ്ങള്‍ പെയിന്റ് മാറ്റി ജറ്റ് എയര്‍വേയ്‌സ് ഇന്ത്യയിലെത്തിച്ചു. ഗോയലായിരുന്നു പിന്നില്‍.

വഞ്ചിച്ചും കൊല്ലിച്ചുമാണ് ഡല്‍ഹിയിലെ ചെറിയ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന ഗോയല്‍ തന്റെ സാമ്രാജ്യം പടുത്തുയര്‍ത്തിയത്. തക്കിയുദ്ദീന്റെ ബിസ്സിനസ് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഗോയലിന്റെ വിശ്വസ്ഥനായിരുന്ന മലയാളിയായ ദാമോദരനെ ഈസ്റ്റ് വെസ്റ്റില്‍ നിയോഗിച്ചതായിരുന്നു മറ്റൊന്ന്. ഗോയലുമായി തെറ്റിപ്പിരിഞ്ഞെന്ന് ധരിപ്പിച്ചാണ് ദാമോദരന്‍ ഈസ്റ്റ് വെസ്റ്റില്‍ ചേര്‍ന്നത്. മാസങ്ങള്‍ കൂടെ നിന്ന ശേഷം ഗോയലിന്റെ പാളയത്തിലേക്ക് അയാള്‍ തിരിച്ചുപോയി. ദാമോദരന്‍ തന്റെ ചാരനായിരുന്നുവെന്ന് ഗോയല്‍ തന്നെ തക്കിയുദ്ദീനെ വിളിച്ചു വീമ്പിളക്കുന്നുണ്ട്, ഈ കഥയില്‍.

എങ്കിലും ഈസ്റ്റ് വെസ്റ്റ് വളര്‍ന്നു. ഒപ്പം നരേഷ് ഗോയലിന്റെ അസൂയയും പ്രതികാരവും. വൈകാതെ തഖിയുദ്ദീന്‍ കൊല്ലപ്പെട്ടു. മുംബൈയിലെ ബാന്ദ്രയിലെ ഈസ്റ്റ് വെസ്റ്റ് ആസ്ഥാനത്തു നിന്ന് രാത്രി വീട്ടിലേക്കുള്ള തഖിയുദ്ദീന്‍ വാഹിദിന്റെ മടക്കം അയാളുടെ അവസാന യാത്രയായിരുന്നു. പൊടുന്നനെ ഒരുസംഘം ചാടിവീണ് ഗ്ലാസുകള്‍ പൊട്ടിച്ച് ലക്ഷ്വറി കാറിനുള്ളിലേക്ക് നിറയൊഴിച്ചു. ഒന്ന് നിലവിളിക്കാന്‍ പോലും കഴിഞ്ഞില്ല, തഖിയുദ്ദീന്റ ജീവിതം ആ കാറിനുള്ളില്‍ അവസാനിച്ചു. ഈസ്റ്റ് വെസ്റ്റിന്റെ പ്രയാണം അടുത്തവര്‍ഷവും നിലച്ചു. ഓഫീസും വൈകാതെ പൂട്ടി.

തഖിയുദ്ദീനെ കൊന്നതിന് പിന്നില്‍ ഗോയലായിരുന്നുവെന്ന ആരോപണം ശക്തമാണ്. രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകരിലൊരാളായ ജോസി ജോസഫ് തന്റെ 'A Feast of Vultures: The Hidden Business of Democracy in India' എന്ന പുസ്തകത്തില്‍ ബോളിവുഡ് ത്രില്ലറിന് സമാനമായ ഈ കഥകളെല്ലാം പറയുന്നുണ്ട്.

നരേഷ് ഗോയല്‍ ദാവൂദ് ഇബ്രാഹീമിന്റെ ആളുകളെ ഉപയോഗിച്ച് തഖിയൂദ്ദീനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജോസി ജോസഫ് തെളിവ് സഹിതം ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള തഖിയുദ്ധീനെ ദാവൂദിന്റെ എതിര്‍വിഭാഗമായ ഛോട്ടാരാജന്‍ സംഘം കൊലപ്പെടുത്തിയെന്നായിരുന്നു, ഗോയലിനെ രക്ഷിക്കാന്‍ പോലീസ് ഉണ്ടാക്കിയ കഥ. രാജ്യത്തെ ഏറ്റവും ഉന്നതനായ വ്യവസായിയുടെ മരണം സാധാരണ കൊലക്കേസിന് നല്‍കുന്ന പ്രാധാന്യം പോലും നല്‍കാതെയാണ് അന്വേഷിച്ചത്. തഖിയുദ്ദീന്റെ ഭാര്യയുടേയോ ഈസ്റ്റ് വെസ്റ്റിന്റെ മറ്റു ഡയറക്ടര്‍മാരായ തഖിയുദ്ദീന്റെ സഹോദരങ്ങളുടേയോ ബന്ധുക്കളുടേയോ മൊഴിപോലും രേഖപ്പെടുത്തിയില്ല.

തഖിയുദ്ദീന്റെ മരണശേഷം അദ്ദേഹത്തിന്റെ ബിസിനസ് നിലനിര്‍ത്താന്‍ സഹോദരന്‍ ഫൈസല്‍ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല, പാരവച്ച് നശിപ്പിച്ചു എന്ന് പറയുന്നതാകും ശരി.

തഖിയുദ്ദീനെ കൊലപ്പെടുത്താനായി ദാവൂദ് ഇബ്രീഹീമിനും ഛോട്ടാ ഷക്കീലിനും ഗോയല്‍ പണം കൊടുത്തതിന്റെയും ഈ ചോരക്കറയില്‍ ചില രാഷ്ട്രീയക്കാര്‍ക്കുള്ള പങ്കിനെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരികയും അത് ഇന്ത്യന്‍ പാര്‍ലമെന്റിനെ പിടിച്ചുകുലുക്കുകയും ചെയ്‌തെങ്കിലും അത് യാതൊരു ഓളവും സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല അതേ സര്‍ക്കാരിന്റെ കാലത്ത് തന്നെ അതായത് ആദ്യ വാജ്‌പോയി സര്‍ക്കാരിന്റെ കാലത്ത് ഗോയലിന്റെ ജെറ്റ് എര്‍വേയ്‌സിന് സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിച്ചു.

പതിനായിരം കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന ജറ്റ് എയര്‍വേസ് ഇന്നില്ല. 1995ല്‍ ഇന്ത്യയുടെ നൂറു സമ്പന്നരില്‍ ഒരാളായി എണ്ണിയിരുന്ന ഗോയല്‍ പാപ്പരായി ഉള്ളതെല്ലാം പൊറുക്കി വിറ്റിട്ടും നിവര്‍ന്നുനില്‍ക്കാനാകാതെ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നു. കാലം ഇനിയും കണക്ക് ചോദിക്കുമെങ്കില്‍ സാമ്പത്തികകുറ്റകൃത്യങ്ങളില്‍ നരേഷ് ഗോയല്‍ നാളെ അഴിയെണ്ണേണ്ടതാണ്. അപ്പോഴും ഒരു പാപ്പക്കറ അവശേഷിക്കും, തഖിയുദ്ദീന്റെ കൊലപാതകത്തില്‍ അയാള്‍ക്കുള്ള പങ്കിന്റെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago