അദാനിക്കെതിരേ അന്വേഷണം നടത്തിയാല്‍ നഷ്ടം അദാനിക്കായിരിക്കില്ല; പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
അദാനിക്കെതിരേ അന്വേഷണം നടത്തിയാല്‍ നഷ്ടം അദാനിക്കായിരിക്കില്ല;
ന്യൂഡല്‍ഹി:അദാനിക്കെതിരെ അന്വേഷണം നടത്തിയാല്‍ നഷ്ടം അദാനിക്കായിരിക്കില്ലെന്നും അതുകൊണ്ടാണ് അദാനിക്കെതിരെ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി ഉത്തരവിടാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റായ്പൂരില്‍ സംസാരിക്കവേയാണ് രാഹുല്‍ മോദിയെ ലക്ഷ്യമിട്ട് വിശര്‍ശനം ഉന്നയിച്ചത്.
എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി ഒരു സംഖ്യ പറയും. അവര്‍ പറയുന്നത് 230-250 സീറ്റുകള്‍ നേടുമെന്നാണ്. എന്നാല്‍ കര്‍ണാടകയിലെ പാവപ്പെട്ട ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഏതാനും വ്യവസായികള്‍ക്ക് വേണ്ടി മാത്രമാണ്. അദാനി വിദേശത്തേക്ക് കടത്തിയത് ആരുടെ പണമാണെന്ന് പറയണം. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടും അന്വേഷണം ഇല്ലാത്ത അവസ്ഥയാണ് ഇവിടെയുള്ളത്. അദാനി മോദിയുടെ അടുപ്പക്കാരനാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.
കള്ളപ്പണം തിരികെ കൊണ്ട് വരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്തായി?. ആദിവാസികള്‍ ഭൂമിയുടെ ഉടമകളാണ്. ബിജെപി അവരെ വനവാസികളെന്ന് വിളിക്കുകയാണ്. ആദിവാസി യുവാക്കളുടെ സ്വപ്നങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. ബിജെപി അവരെ വനങ്ങളില്‍ തന്നെ തളച്ചിടുകയാണ്. രാജ്യമാകെ ബിജെപി വിദ്വേഷം പരത്തുകയാണ്.
എവിടെയൊക്കെ ബിജെപി വെറുപ്പ് പരത്തിയാലും കോണ്‍ഗ്രസ് അവിടെയൊക്കെ സ്‌നേഹം നിറയ്ക്കും. ഛത്തിസ്ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തും. തെലങ്കാനയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ വരും. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പാവപ്പെട്ടവര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. ഒരു കാലത്തും അദാനി സര്‍ക്കാരാകില്ല. അടുത്ത അഞ്ച് വര്‍ഷവും ഛത്തീസ്ഗഢിലെ ജനങ്ങള്‍ക്ക് വേണ്ടി ഭരണം നടത്തും. വെറുപ്പും അക്രമവും രാജ്യത്തെ മുന്നോട്ട് നയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."