HOME
DETAILS

അക്രമ ഹർത്താൽ

  
backup
September 24 2022 | 03:09 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae-%e0%b4%b9%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b5%bd

പ്രത്യേക ലേഖകൻ
തിരുവനന്തപുരം • എൻ.ഐ.എ റെയ്ഡിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്തുടനീളം വ്യാപക അക്രമം. രാവിലെ മുതൽ വാഹനങ്ങൾക്കും കടകൾക്കും നേരേ ഹർത്താൽ അനുകൂലികൾ ആക്രമണം അഴിച്ചുവിട്ടു. 170 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. 157 കേസുകൾ രജിസ്റ്റർ ചെയ്തു. 368 പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ആക്രമം നടത്തിയവരെ കസ്റ്റഡിയിൽ എടുക്കാൻ ജില്ല പൊലിസ് മേധാവികൾക്ക് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ നിർദേശം നൽകി. ഹെൽമറ്റും മുഖംമൂടിയും ധരിച്ചായിരുന്നു അക്രമങ്ങൾ. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും ഹർത്താൽ അനുകൂലികൾ തടഞ്ഞു. അടിയന്തരാവശ്യങ്ങൾക്ക് പുറത്തിറങ്ങിയവരുടെ ഓട്ടോറിക്ഷകളടക്കം അടിച്ചുതർത്തു. നഗരങ്ങളിൽ കട കമ്പോളങ്ങൾ അടഞ്ഞുകിടന്നെങ്കിലും ഗ്രാമപ്രദേശങ്ങളെ ഹർത്താൽ ബാധിച്ചില്ല.
അതേസമയം, പയ്യന്നൂരിൽ കടയടപ്പിക്കാനെത്തിയ പോപുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ കൈകാര്യം ചെയതു. ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് വ്യാപക ആക്രമണമുണ്ടായത്. തൃശൂരിൽ രോഗിയുമായി പോയ ആംബുലൻസ് പോലും ആക്രമിക്കപ്പെട്ടു.
കെ.എസ്.ആർ.ടി.സി ബസുകൾക്കൊപ്പം സ്വകാര്യ വാഹനങ്ങളും സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു. ഹർത്താലിൽ അവശ്യ സർവിസുകളെ ഒഴിവാക്കുന്ന രീതിയാണ് കണ്ടുവന്നിരുന്നതെങ്കിൽ ഇന്നലെ അവശ്യ സർവിസുകളെയും ഹർത്താലുകാർ വെറുതേവിട്ടില്ല. പാൽ ബൂത്തുകൾ അടിച്ചുതകർക്കുകയും പത്ര വാഹനത്തിനും ചാനൽ വാഹനത്തിനും നേരെയും അക്രമമുണ്ടാവുകയും ചെയ്തു.
സെക്രട്ടേറിയറ്റിൽ 58 ശതമാനം പേർ ജോലിക്ക് ഹാജരായെങ്കിലും മറ്റു സർക്കാർ ഓഫിസുകളിൽ ഹാജർ നില വളരെ കുറവായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago
No Image

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago