വൃദ്ധയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ്:ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
തൊടുപുഴ: തൊണ്ണൂറ്റാറുകാരിയെ തലക്കടിച്ചു കൊന്നു മാല കവര്‍ന്ന കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് ഇലപ്പളളി കുപ്പലാനിക്കല്‍ അന്നമ്മ യെ തലയ്ക്കടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംസാരശേഷി വീണ്ടുകിട്ടാത്ത അന്നമ്മയുടെ നില ഗുരുതരമായി തുടര്‍ന്നതിനാല്‍ പൊലിസിന് മൊഴിയെടുക്കാനും സാധിച്ചില്ല. അന്നമ്മയുടെ വീട്ടില്‍ സ്ഥിരമായി എത്തുന്ന അയല്‍വാസി പാത്തിക്കപ്പാറ വിന്‍സന്റിന്റെ ഭാര്യ ജയ്‌സമ്മയെ ഇരുവീട്ടുകാരും സംശയിക്കുകയും ജയ്‌സമ്മയാണ് അന്നമ്മയെ തലയ്ക്കടിച്ച് വീഴ്ത്തിയതെന്ന് പൊലിസില്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. അതിന്റെ പേരില്‍ വനിത പൊലിസ് ജയ്‌സമ്മയെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.
അടുത്ത ദിവസം പൊലിസ് വരുമെന്നും നിന്നെ ചോദ്യം ചെയ്യുമെന്നും പ്രതിയാകുമെന്നും ഭര്‍ത്താവ് വിന്‍സെന്റ് ജയ്‌സമ്മയെ അറിയിച്ചു. താന്‍ പ്രതിയല്ലെന്നും തെറ്റു ചെയ്തിട്ടില്ലെന്നും ജയ്‌സമ്മ പറഞ്ഞെങ്കിലും വീട്ടുകാര്‍ അതു കൂട്ടാക്കിയില്ല. തന്നെ പ്രതിയാക്കുമെന്നും ജയിലില്‍ പോകേണ്ടി വരുമെന്നും മനസിലായ ജയ്‌സമ്മ രണ്ടു കുട്ടികളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്നു വീട്ടില്‍ പറഞ്ഞിരുന്നു. അതിനാല്‍ മൂത്തകുട്ടിയെ ജയ്‌സമ്മയുടെ കൂടെ കിടത്തിയില്ല. അന്നുരാത്രി ഇളയ കുട്ടി ആഷികി(ഒന്നര വയസ്)നെ തലയിണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയും ജയ്‌സമ്മ കൈയുടെ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്തു. പുലര്‍ച്ചെ സംശയം തോന്നി വാതില്‍ തുറന്ന വീട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ജയ്‌സമ്മയേയും അനങ്ങാതെ കിടക്കുന്ന കുഞ്ഞിനെയുമാണ്.
ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ആയ ജയ്‌സമ്മയെ പൊലിസ് അറസ്റ്റ് ചെയ്തു നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലും അന്നമ്മയെ ഉപദ്രവിച്ച സംഭവം മാത്രം സമ്മതിച്ചില്ല.
തന്റെ രഹസ്യ ബന്ധം ഉള്‍പ്പടെ എല്ലാ കാര്യങ്ങളും സമ്മതിച്ച ജയ്‌സമ്മ തെറ്റുകാരിയല്ലെന്നു പൊലിസിന് മനസിലായി. ഇതോടെ അന്വേഷണം വഴിമുട്ടി. നിരവധിയാളുകളെ ചോദ്യം ചെയ്‌തെങ്കിലും ഒരുതുമ്പും ലഭിച്ചില്ല. ലോക്കല്‍ പൊലിസിന് അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് ഇലപ്പളളി വാര്‍ഡ് മെംബര്‍ ഷിബു പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി ,ഡിജിപി, എന്നിവര്‍ക്ക് നിവേദനം നല്‍കിയതിനേത്തുടര്‍ന്നാണ് ക്രൈബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനിടെ അന്നമ്മ മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."