ഹൈദരലി ശിഹാബ് തങ്ങൾ ഓർമപുസ്തകം: സംഘാടക സമിതി രൂപീകരിച്ചു പ്രകാശനം ഡിസംബറിൽ ദുബൈയിൽ
ദുബൈ • അന്തരിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിതം അനാവരണം ചെയ്യുന്ന ഓർമപുസ്തകം ഡിസംബർ മൂന്നിന് ദുബൈയിൽ പ്രകാശനം ചെയ്യാൻ അൽമാലിക് ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു.
സുപ്രഭാതം ദിനപത്രമാണ് 'ആറ്റപ്പൂ' എന്ന പേരിൽ ഓർമപുസ്തകം ഒരുക്കുന്നത്. പ്രകാശനത്തോടനുബന്ധിച്ച്, ഹൈദരലി തങ്ങളുടെ ജീവിതം ചർച്ച ചെയ്യുന്ന സെമിനാറും സംഘടിപ്പിക്കും.
സംഘാടക സമിതി യോഗത്തിൽ സുപ്രഭാതം മാനേജിങ് ഡയരക്ടർ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷനായി. മാനേജിങ് എഡിറ്റർ ടി.പി ചെറൂപ്പ സ്വാഗതം പറഞ്ഞു. സി.ഇ.ഒ മുസ്തഫ മുണ്ടുപാറ പദ്ധതി വിശദീകരിച്ചു. ഡയരക്ടർ സുലൈമാൻ ദാരിമി ഏലംകുളം മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി ദേശീയ കമ്മിറ്റി പ്രസിഡന്റ് ഡോ. റഹ്മാൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. പാണക്കാട് കുടുംബം ലോകത്തിനു നൽകുന്ന നന്മയുടെ സന്ദേശം പൊതുസമൂഹത്തിലും പുതിയ തലമുറയിലും എത്തിക്കുന്നതിന് സുപ്രഭാതം നടത്തുന്ന ഈ സംരംഭം സന്ദർഭോചിതവും ശ്ലാഘനീയവുമാണെന്ന് പുത്തൂർ റഹ്മാൻ അഭിപ്രായപ്പെട്ടു. കെ.എം.സി.സി ദേശീയ സമിതി ജനറൽ സെക്രട്ടറി പി. കെ അൻവർ നഹ ചർച്ച ഉദ്ഘാടനം ചെയ്തു.
അബ്ദുറഹ്മാൻ തങ്ങൾ അബൂദബി, മാധ്യമ പ്രവർത്തകൻ സി.വി.എം വാണിമേൽ, ദുബൈ കെ.എം.സി.സി പ്രസിഡൻ്റ് ഇബ്റാഹിം എളേറ്റിൽ, ആക്ടിങ് പ്രസിഡൻ്റ് ഇബ്രാഹിം മുറിച്ചാണ്ടി, നെസ്റ്റോ ഗ്രൂപ്പ് എം.ഡി സിദ്ദീഖ്, ഷാർജ ദഅ് വാ സെന്റർ സെക്രട്ടറി അബ്ദുല്ല ചേലേരി, കെ.പി ഗ്രൂപ്പ് എം.ഡി കെ.പി മുഹമ്മദ്, ദുബൈ സുന്നി സെന്റർ ജനറൽ സെക്രട്ടറി ശൗക്കത്ത് ഹുദവി, സത്യധാര പബ്ലിഷർ ശിയാസ് സുൽത്താൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സുപ്രഭാതം ഡയരക്ടർ ജലീൽ ഹാജി ഒറ്റപ്പാലം നന്ദി പറഞ്ഞു.
സംഘാടക സമിതി
അബ്ദുസ്സലാം ബാഖവി (മുഖ്യരക്ഷാധികാരി ), പൂക്കോയ തങ്ങൾ അൽ ഐൻ, ഡോ. അബ്ദുറഹ്മാൻ ഒളവട്ടൂർ, മലബാർ ഗോൾഡ് ചാക്കോ, ഡോ. റഹ്മാൻ പുത്തൂർ, വൈ.എ റഹീം, ഇബ്റാഹിം എളേറ്റിൽ, പി.കെ അൻവർ നഹ, ഇ.പി ജോൺസൺ (രക്ഷാധികാരികൾ).
സൈനുൽ ആബ് ദീൻ സഫാരി (ചെയർമാൻ ), അബ്ദുറഹ് മാൻ തങ്ങൾ അബൂദബി (വർക്കിങ് ചെയർമാൻ), ശിയാസ് സുൽത്താൻ, ഇബ്രാഹിം മുറിച്ചാണ്ടി, മുസ്തഫ ഉസ്മാൻ, ശൗക്കത്ത് ഹുദവി, അബ്ദുല്ല ചേലേരി (വൈസ് ചെയർമാൻമാർ) ശുഐബ് തങ്ങൾ (ജനറൽ കൺവീനർ ), കെ.പി മുഹമ്മദ് (വർക്കിങ് കൺവീനർ), റസാഖ് വളാഞ്ചേരി, അബ്ദുനാസർ തങ്ങൾ റാസൽഖൈമ, കെ.ടി അബ്ദുൽ ഖാദർ, അബ്ദുൽ ഖാദർ ഒളവട്ടൂർ(കൺവീനർമാർ), ജലീൽ ഹാജി ഒറ്റപ്പാലം (ചീഫ് കോഡിനേറ്റർ), ഇബ്റാഹിം ഫൈസി, അസീസ് മണമ്മൽ, മൻസൂർ മൂപ്പൻ (അസി. കോ ഓഡിനേറ്റർമാർ) നെസ്റ്റോ ഗ്രൂപ്പ് എം.ഡി സിദ്ദീഖ് (ട്രഷറർ ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."