HOME
DETAILS

ഖാദർ കമ്മിറ്റി റിപ്പോർട്ട്; പുരോഗമന ചിന്തയും പഠനസമീപനങ്ങളിൽ വേണം

  
backup
September 24 2022 | 03:09 AM

%e0%b4%96%e0%b4%be%e0%b4%a6%e0%b5%bc-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b5%bc%e0%b4%9f%e0%b5%8d


സ്വന്തം ലേഖകൻ
തിരുവനന്തപുരം • സ്‌കൂൾ വിദ്യാഭ്യാസ പരിഷ്‌കരണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗത്തിൽ പഠന സമീപനങ്ങളിൽ പുരോഗമന ചിന്തയും ഉൾപ്പെടുത്താൻ നിർദേശം. പഠന സമീപനങ്ങളെല്ലാം കാലോചിതമായി പരിവർത്തിപ്പിക്കപ്പെടണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ വിദ്യാഭ്യാസപരമായും സാമൂഹികമായും പുരോഗമനപരമായ ചിന്തകൾ ഉൾപ്പെടുത്തണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സാമൂഹ്യ ചർച്ചയ്ക്കായി പ്രസിദ്ധീകരിച്ച കരട് രേഖയിലും ജെൻഡർ ന്യൂട്രാലിറ്റിയോടൊപ്പം തന്നെ പുരോഗമന ചിന്തയും ശാസ്ത്രീയ അറിവുകൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും നിർദേശം നൽകിയിരുന്നു. ഇത് വലിയ വിവാദമായതോടെ സർക്കാർ ഈ ഭാഗം ഒഴിവാക്കി ചർച്ചയ്ക്കുള്ള കരട് രേഖ പുനഃപ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഖാദർകമ്മിറ്റിയുടെ രണ്ടാം ഭാഗം റിപ്പോർട്ടിലും ഇക്കാര്യങ്ങൾ പ്രതിപാദിക്കുന്നത്. പഠന സമീപനങ്ങളിൽ പുരോഗമന ചിന്ത ഉൾപ്പെടുത്തണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യം. കുട്ടികളിൽ ശരിയായ ലൈംഗിക അവബോധം സൃഷ്ടിക്കുന്ന തരത്തിലുള്ള പാഠഭാഗങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും നിർദേശിക്കുന്നുണ്ട്. ക്ലാസുകളിലെ പോലെ തന്നെ സ്‌കൂളുകളിലും വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്താനും റിപ്പോർട്ടിൽ നിർദേശമുണ്ട്. എൽ.പിയിൽ 250, യു.പിയിൽ 300, ഹൈസ്‌കൂളിൽ 500, ഹയർസെക്കൻഡറിയിൽ 450 കുട്ടികളും പരമാവധി ആകാമെന്നാണ് നിർദേശം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനും സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വേണ്ട രീതിയിൽ ഉറപ്പാക്കാനുമാണ് ഇത്തരം നിർദേശം മുന്നോട്ടുവെക്കുന്നതെന്നാണ് റിപ്പോർട്ടിലെ വിശദീകരണം. എന്നാൽ ഇത് അപ്രായോഗികമാണെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. ഇതോടെ റിപ്പോർട്ടിൽ പറയുന്ന എണ്ണത്തേക്കാൾ കൂടുതൽ വിദ്യാർഥികളുള്ള സ്‌കൂളുകളിൽ നിന്ന് പുറത്താകുന്ന കുട്ടികൾക്ക് പഠനാവസരമൊരുക്കൽ പ്രയാസമാകും. ഇത് കൂടുതൽ അൺ എയ്ഡഡ് സ്‌കൂളുകളെ സൃഷ്ടിക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഓരോ പ്രദേശത്തേയും പൊതുവിദ്യാലയങ്ങളുടെ എണ്ണവും അടിസ്ഥാന സൗകര്യവും കണക്കിലെടുത്ത് പ്രായോഗിക തലത്തിൽ ഇത് നടപ്പാക്കാനാവില്ലെന്നാണ് പ്രധാന വിലയിരുത്തൽ.
അതിനിടെ വിവിധ ക്ലാസുകളിൽ പരമാവധി കുട്ടികളുടെ എണ്ണവും റിപ്പോർട്ടിൽ നിജപ്പെടുത്തിയിട്ടുണ്ട്. ഇൗ നിർദേശം പ്രായോഗികമായി നടപ്പാക്കിയാൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരു പോലെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago
No Image

സഊദിയില്‍ ഇനി ഹൈട്രജന്‍ ടാക്‌സിയും; ട്രയല്‍ റണ്‍ ആരംഭിച്ച് പൊതു ഗതാഗത അതോറിറ്റി

Saudi-arabia
  •  2 months ago
No Image

'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

എയര്‍ എക്‌സ്‌പോ അബൂദബി നവംബര്‍ 19 മുതല്‍ 

uae
  •  2 months ago
No Image

കൂറുമാറാന്‍ കോടികള്‍; ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്, പിന്നില്‍ ഗൂഢാലോചനയെന്ന് 

Kerala
  •  2 months ago
No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago