കൊവിഡ് നഷ്ടപരിഹാരം പ്രവാസികള്‍ക്കും നല്‍കണം: കെ.എം.സി.സി കോണ്‍സുലേറ്റ് ജനറലിന് നിവേദനം നല്കി
ദുബൈ: കൊവിഡ് ബാധിച്ചു മരിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് യു.എ.ഇ കെ.എം.സി.സി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഭാരവാഹികള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന് നിവേദനം നല്കി. കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് മിനിമം സഹായം നല്‍കണമെന്നാണ് സുപ്രിംകോടതി നിര്‍ദേശിച്ചത്. അതില്‍ പ്രവാസി ഇന്ത്യക്കാരെ ഉള്‍പ്പെടുത്തണമെന്നത് സാമൂഹ്യനീതിയുടെ പ്രശ്നമാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും നിര്‍ദ്ദേശങ്ങള്‍ വിദേശകാര്യവകുപ്പിനു കൈമാറുമെന്നും കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍പുരി ഉറപ്പുനല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.
കെ.എം.സി.സി യു.എ.ഇ ദേശിയ കമ്മിറ്റി പ്രസിഡന്‍ഡ് പുത്തൂര്‍ റഹ്മാന്, ഉപദേശക സമിതി ചെയര്മാന് ശംസുദ്ദീന്‍ ബിന്‍ മുഹിയിദ്ദീന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ എന്നിവരാണ് കോണ്‍സുലേറ്റ് ജനറലുമായി ചര്‍ച്ചനടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."