HOME
DETAILS
MAL
ഗുണമേന്മയില്ലാത്ത കുക്കര്‍ വിറ്റ ഫ്‌ളിപ് കാര്‍ട്ടിന് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി
backup
September 24 2022 | 04:09 AM
ന്യൂഡല്‍ഹി: ഗുണനിലവാരമില്ലാത്ത പ്രഷര്‍ കുക്കര്‍ വിറ്റ ഇ-കൊമേഴ്‌സ് രംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്‌ളിപ് കാര്‍ട്ടിന് ഡല്‍ഹി ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. ഒഴാഴ്ചയ്ക്കുള്ളില്‍ പിഴ ഒടുക്കണം. കഴിഞ്ഞ മാസം സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഫ്‌ളിപ്
കാര്‍ട്ടിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
ഫ്‌ളിപ്കാര്‍ട്ട് വിറ്റഴിച്ച 598 കുക്കറുകള്‍ ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചുവാങ്ങി പണം മടക്കിനല്‍കണം. ബി.ഐ.എസ് ഗുണനിലവാരമില്ലാത്തതാണ് കുക്കറുകള്‍.
നേരത്തേ മറ്റൊരു പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിനും കോടതി സമാനമായ ശിക്ഷ വിധിച്ചിരുന്നു. ഗുണനിലവാരമില്ലാത്ത 2,265 കുക്കറുകള്‍ വിറ്റുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഗാര്‍ഹിക ഉപയോഗത്തിന് ഗുണമേന്മയില്ലാത്ത കുക്കറുകള്‍ പോലുള്ളവ ഉപയോഗിക്കുന്നത് അപകടത്തിന് കാരണമാവുമെന്നതിനാലാണ് ബി.ഐ.എസ് സ്റ്റാന്‍ഡേര്‍ഡ് നിര്‍ബന്ധമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."