കഴിഞ്ഞ ജൂലൈയില്‍ മോദിയെ വധിക്കാന്‍ പോപുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് ഇ.ഡി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഗൂഢാലോചന നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ജൂലൈ 12ന് ബിഹാറിലെ പട്നയില്‍ മോദി പങ്കെടുത്ത റാലിയില്‍ വച്ച് വധിക്കാന്‍ നീക്കമുണ്ടായെന്നും ഇതിനായി പരിശീലന ക്യാംപുകള്‍ നടത്തിയെന്നുമാണ് ആരോപണം.
കഴിഞ്ഞ വ്യാഴാഴ്ച കേരളത്തില്‍ നിന്ന് അറസ്റ്റിലായ ഷെഫീഖ് പയേത്ത് എന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ റിമാന്റ് റിപ്പോര്‍ട്ടിലാണ് ഇ.ഡിയുടെ പരാമര്‍ശം.
യു.പിയിലെ ചില നേതാക്കളെയും പോപുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടുവെന്നും ചിലയിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടുവെന്നും മാരകായുധങ്ങള്‍ ശേഖരിച്ചുവെന്നും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2013 ഒക്ടോബറില്‍ പട്നയില്‍ മോദി പങ്കെടുത്ത പരിപാടിക്ക് തൊട്ടുപിന്നാലെ ഇന്ത്യന്‍ മുജാഹിദീന്‍ സ്ഫോടനം നടത്തിയിരുന്നുവെന്നും വാര്‍ത്ത പുറത്തുവിട്ട ടൈംസ് ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."