ഇസ്‌ലാംഭീതി പരത്തുന്ന ഉള്ളടക്കം: ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇസ്‌ലാംഭീതി പരത്തുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. ഹരജിക്കാരനോട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഐ.ടി നിയമം വായിച്ചുനോക്കാനും ചീഫ് ജസ്റ്റിസ് എന്‍.വി രമണ നിര്‍ദേശിച്ചു.കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് കേന്ദ്രമായ മര്‍കസ് അടയ്ക്കുന്നതിലേക്കു നയിച്ച സംഭവങ്ങളെത്തുടര്‍ന്നുള്ള ട്വിറ്ററിലെ ഹാഷ് ടാഗുകള്‍ ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഖാജ ഐജാസുദ്ദീന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജനങ്ങള്‍ ഇപ്പോള്‍ ആ വിഷയങ്ങളെല്ലാം മറന്നുതുടങ്ങിയെന്നും വീണ്ടും അതു ഓര്‍മിപ്പിക്കുകയാണോയെന്നും ജംഇയ്യത്തിന് വേണ്ടി ഹാജരായ ഖാജ ഐജാസുദ്ദീനോട് കോടതി ചോദിച്ചു. പുതിയ ഐ.ടി നിയമം നിങ്ങള്‍ വായിച്ചില്ലെങ്കില്‍ അതു ചെയ്യൂവെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."