നിലപാടുകളിൽ വ്യക്തത അനിവാര്യം : മുഈനലി തങ്ങൾ
സംഘടനയുടെ ആദർശവഴികളിൽ അടിയുറച്ച് സാമൂഹിക നന്മകൾക്ക് നേതൃത്വം നൽകുന്ന പണ്ഡിതസഭയാണ് സമസ്ത എന്ന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. ഓരോ സന്ദർഭത്തിലും കാതലായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനോടൊപ്പം ആദർശത്തിലും നിലപാടിലും അനുവിട വ്യതിചലിക്കാതെ മുന്നേറാൻ സമസ്തക്ക് സാധിക്കുന്നു. നിലപാടുകളിൽ വ്യക്തതയുള്ളവർക്കേ മുന്നേറാൻ കഴിയൂ എന്നും തങ്ങൾ കൂട്ടിചേർത്തു.
ജില്ലാ എസ് കെ എസ് എസ് എഫ് കണ്ണൂർ ചേമ്പർ ഹാളിൽ സംഘടിപ്പിച്ച ആദർശസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.
ജില്ലാ പ്രസിഡണ്ട് അസ്‌ലം അസ്ഹരി അധ്യക്ഷത വഹിച്ചു.
സമസ്ത ജല്ലാ മുശാവറ ട്രഷറർ ടി എസ് ഇബ്റാഹിം മുസ്‌ലിയാർ അനുഗ്രഹഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുസ്സലാം ബാഖവി, അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ എന്നിവർ വിഷയമവതരിപ്പിച്ച് സംസാരിച്ചു. സെപ്തംബർ 15 ന് മരക്കാർകണ്ടിയിൽ വെച്ച് നടക്കുന്ന റബീഅ് കോൺഫറൻസിൻറെ പോസ്റ്റർ പ്രകാശനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. റബീഅ് കോൺഫറൻസിന് മസ്കറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി നൽകുന്ന ഫണ്ട് മസ്കറ്റ് പ്രസിഡണ്ട് മുജീബ് മൗലവി ചിറ്റാരിപ്പറമ്പ് ജില്ലാ നേതാക്കൾക്ക് കൈമാറി. പാണക്കാട് സയ്യിദ് മുഖ്‌താറലി ശിഹാബ് തങ്ങൾ, അബ്ദുൽഫത്താഹ് ദാരിമി മാണിയൂർ, സിറാജുദ്ദീൻ ദാരിമി കക്കാട്, ഷുക്കൂർ ഫൈസി പുഷ്പഗിരി, മുഹമ്മദ് ഇബ്നു ആദം, ഉസ്മാൻ ഹാജി വേങ്ങാട്, അലി അക്ബർ ബാഖവി, സക്കരിയ്യ ദാരിമി, നാസർ അസ്അദി ദാരിമി, അബ്ദുള ഹാജി ബ്ലാത്തൂർ, നസീർ മൂര്യാട്, ജമീൽ അഞ്ചരക്കണ്ടി, അബ്ദുള്ള യമാനി അരിയിൽ, ജാഫർ ദാരിമി ഞണ്ടുംബലം, അബ്ദുറഷീദ് ഫൈസി പൊറോറ, ഇസ്സുദ്ധീൻ പൊതുവാച്ചേരി, സക്കരിയ അസ്അദി പെടേന, അബ്ദുറഹ്മാൻ ദാരിമി, ശംസുദ്ധീൻ ദാരിമി പുഴക്കര തുടങ്ങിയവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."