ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': സമിതിയില്‍ ഖാര്‍ഗെയെ ഉള്‍പെടുത്താത്തതിനെതിരെ കെ.സി, നീക്കം ജനാധിപത്യത്തെ തകര്‍ക്കാനുള്ള നീക്കമെന്ന് കോണ്‍ഗ്രസ്
ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ്': സമിതിയില്‍ ഖാര്‍ഗെയെ ഉള്‍പെടുത്താത്തതിനെതിരെ കെ.സി, നീക്കം ജനാധിപത്യത്തെ തകര്‍ക്കാനുള്ള നീക്കമെന്ന് കോണ്‍ഗ്രസ്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കാരം പഠിക്കാനുള്ള ഉന്നതതല സമിതിയില്‍ രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രസിഡന്റുമായ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ ഒഴിവാക്കിയതിനെതിരെ കെസി വേണുഗോപാല്‍. താഴേത്തട്ടില്‍ നിന്ന് പാര്‍ട്ടിയുടെ ഉന്നത തലത്തില്‍ എത്തിയ ഖര്‍ഗെയുടെ അയോഗ്യത എന്താണെന്ന് കെസി വേണുഗോപാല്‍ ചോദിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അധ്യക്ഷനാക്കി ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ച് ഉത്തരവിറക്കിയതിന് പിന്നാലെയാണ് കെസി വേണുഗോപാലിന്റെ വിമര്‍ശനം.ഉന്നതതല സമിതി തട്ടിപ്പാണെന്നും അദാനി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനുള്ള ഉന്നതതല സമിതി ഇന്ത്യയുടെ പാര്‍ലമെന്ററി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമല്ലാതെ മറ്റൊന്നുമല്ലെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് പി.ചിദംബരവും രംഗത്തെത്തി. എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും ഈ വിഷയത്തില്‍ പങ്കാളികളാണ്, 8 അംഗ കമ്മിറ്റി രൂപീകരിക്കുന്നതില്‍ അവരോട് കൂടിയാലോചിച്ചിട്ടില്ല. 8 അംഗ കമ്മിറ്റിയില്‍ ഒരു പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് ഒരു അംഗം മാത്രമാണുള്ളത്- അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി സ്‌പോണ്‍സര്‍ ചെയ്യുന്ന മറ്റെല്ലാ പ്രശ്‌നങ്ങളെയും പോലെ, ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയവും മുന്‍കൂട്ടി നിശ്ചയിച്ചതും മുന്‍കൂട്ടി തയ്യാറാക്കിയതുമായ വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നിവ ഒരേ സമയത്ത് നടത്തുന്നതിനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. ഉന്നതാധികാര സമിതി അതിവേഗം യോഗം ചേര്‍ന്ന് പരിഷ്‌കാരവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ എല്ലാ ചെലവുകളും നിയമ മന്ത്രാലയം വഹിക്കും. സമിതിയുടെ ഓഫിസ് അടക്കമുള്ള കാര്യങ്ങളും നിയമ മന്ത്രാലയം ഒരുക്കും.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് 2014 ലെ ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും ബിജെപി ഇത് നേരത്തെ ഉള്‍ക്കൊള്ളിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മുന്‍ രാഷ്ട്രപതിയെ അധ്യക്ഷനാക്കിയുള്ള സമിതിയെ രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."