കഞ്ചാവുകടത്ത് കേസ്: പ്രതിയെ വിട്ടയച്ചു
തൊടുപുഴ: കഞ്ചാവുകടത്ത് കേസില്‍ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചു. ഈരാറ്റുപേട്ട കടുവാമൂഴി കല്ലുതാഴത്ത് ഇബ്രാഹിംകുട്ടിയെയാണ് തൊടുപുഴ എന്‍.ഡി.പി.എസ് കോടതി ജഡ്ജി എസ് ഷാജഹാന്‍ വിട്ടയച്ചത്.
തമിഴ്‌നാട്ടില്‍ നിന്ന് രണ്ടുകിലോ കഞ്ചാവ് കുമളിയിലെ എക്‌സൈസ് ചെക്ക്‌പോസ്റ്റിലൂടെ വയറ്റില്‍ കെട്ടിവച്ച് കടത്തിക്കൊണ്ടു വന്നെന്നായിരുന്നു കേസ്. എന്നാല്‍ ഗസറ്റഡ് ഓഫിസറുടെയോ മജിസ്‌ട്രേറ്റിന്റെയോ സാന്നിധ്യത്തില്‍ പ്രതിയെ ദേഹപരിശോധന നടത്തിയില്ല. പ്രതിയ്ക്ക് നിയമപരമായിലഭിക്കേണ്ട ഈ അവകാശം എക്‌സൈസ് നിഷേധിച്ചുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.
ഉദ്യോഗസ്ഥരുടെ ഭാഗത്തെ ഗുരുതരവീഴ്ചയായി കണ്ടാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതിയെ വെറുതെവിട്ടത്. പ്രതിക്കു വേണ്ടി അഭിഭാഷകരായ കെ ടി തോമസ്, സാബു ജേക്കബ് മംഗലത്തില്‍ എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."