HOME
DETAILS
MAL
അറബി-മലയാളം: മാപ്പിള മുസ്ലിം പൈതൃകത്തിന്റെ ആകര്‍ഷക ഭാഷയെന്ന് ഡോ.അബ്ദുല്‍അസീസ് അല്‍മുസല്ലം
backup
September 24 2022 | 09:09 AM
ദുബൈ: മാപ്പിള മുസ്ലിം ചരിത്ര പൈതൃകവും അറബ് പൈതൃകവും കൈകോര്‍ക്കുന്ന പദ്ധതികള്‍ സഹകരിച്ചു നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെറിറ്റേജ് ചെയര്മാന് ഡോ.അബ്ദുല്‍അസീസ് അബ്ദുര്‍റഹ്മാന്‍ അല്‍മുസല്ലം പറഞ്ഞു.
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സി.എച്ഛ് മുഹമ്മദ് കോയ ചെയര്‍ഫോര്‍ ഡവലപ്പിങ്് സൊസൈറ്റിയുടെ അനുമോദനം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.എച്ഛ് മുഹമ്മദ് കോയ ചെയറുമായി ചേര്‍ന്ന് പൈതൃക സംരക്ഷണവും രേഖപ്പെടുത്തലും സംബന്ധിച്ച ശാസ്ത്രീയമായ അറിവുപകരുന്ന അറബിയിലും ഇംഗ്ലീഷിലുമുള്ള പരിശീലന കോഴ്സുകള്‍ ആലോചനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാപ്പിള മുസ്ലിം പൈതൃകത്തിന്റെ ഭാഗമായ ആകര്‍ഷകമായ ഭാഷയാണ് അറബി-മലയാളം. ഈ ഭാഷയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെരിറ്റേജിന് (എസ്.ഐ.എച്ഛ്) പ്രത്യേക താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അശ്റഫ് തൂണേരി അനുമോദന പത്രം കൈമാറി. എസ്.ഐ.എച്ഛ് ഇന്‍ര്‍നാഷണല്‍ റിലേഷന്‍സ് ഡപ്യൂട്ടി മേധാവി ഇമാന് മുസ്തഫ അബൂഹസനൈന്, എസ്.ഐ.എച്ഛ് ചെയര്മാന് ഓഫീസ് പ്രത്യേക പ്രതിനിധി മഹാ അല്ശെരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."