ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ 14 കാരൻ കഴുത്തറുത്ത് കൊന്നു; സംഭവം ഡൽഹിയിൽ
ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ 14 കാരൻ കഴുത്തറുത്ത് കൊന്നു; സംഭവം ഡൽഹിയിൽ
ന്യൂഡൽഹി: ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ 14 കാരൻ കുത്തിക്കൊന്നു. 28കാരനായ അധ്യാപകൻ പതിവായി കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കാറുണ്ടായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. ഇയാൾ ഇതിന്റെ വീഡിയോ ഉണ്ടാക്കിയിരുന്നതായും പൊലിസ് പറയുന്നു. ഒടുവിൽ സഹികെട്ട കുട്ടി ഇയാളോട് പ്രതികാരം ചെയ്യുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. കുട്ടിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ബട്ല ഹൗസിലെ രണ്ടാം നിലയിലുള്ള ഒരു വീട്ടില്‍ നിന്ന് ചോര പുറത്തേക്ക് ഒഴുകുന്നതായി ആഗസ്റ്റ് 30ന് ഒരു കാള്‍ വന്നിരുന്നു. വീടിന്റെ മുറി തുറന്ന നിലയിലായിരുന്നു. സ്ഥലത്തെത്തിയ പൊലിസ് യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ട്യൂഷന് വന്നിരുന്ന വിദ്യാര്‍ത്ഥിയാണ് പിന്നിലെന്ന് മനസ്സിലായത്. രണ്ട് മാസം മുമ്പാണ് കുട്ടി ഇവിടെ ട്യൂഷന് വന്നത്. അന്നു മുതല്‍ പലപ്പോഴായി ഇയാള്‍ 14കാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയിരുന്നു. ഷൂട്ട് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവം നടന്ന ദിവസം അധ്യാപകനെ കാണാന്‍ മൂര്‍ച്ചയേറിയ ആയുധവുമായാണ് എത്തിയത്. സാഹചര്യം നോക്കി ഇയാളുടെ കഴുത്തറുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."