HOME
DETAILS
MAL
ഇടമലക്കുടിയില്‍ ഇതാദ്യമായി കൊവിഡ് സ്ഥിരീകരിച്ചു; രണ്ടു പേര് ചികിത്സയില്‍
backup
July 13 2021 | 10:07 AM
മൂന്നാര്‍: കൊവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം ആദ്യമായി ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാല്പതുകാരി, ഇഡ്ഡലി പ്പാറ ഊരിലെ ഇരുപത്തിനാലുകാരന് എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ശാരീരിക പ്രശ്നങ്ങളെത്തുടര്‍ന്ന് നാല്പതുകാരിയായ വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24കാരന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഒന്നര വര്‍ഷമായി ഒരാള്‍ക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നില്ല. പുറത്തുനിന്നുള്ളവരെ കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."