HOME
DETAILS

ജുമുഅ, പെരുന്നാള്‍ നിസ്‌കാരങ്ങള്‍ക്ക് അനുമതി നല്‍കണം: സമസ്ത പ്രതിഷേധ സംഗമം നടത്തുമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

  
backup
July 13 2021 | 10:07 AM

samastha-urges-to-reopen-masjids-for-jumua-prayer


ചേളാരി: ജുമുഅ, ബലിപെരുന്നാള്‍ നിസ്‌കാരങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. ചേളാരിയില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികളെ സംബന്ധിച്ച് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം വ്യക്തിപരമായ നിര്‍ബന്ധിത ബാധ്യതയാണ്. അതു നിറവേറ്റപ്പെടണമെന്നുണ്ടെങ്കില്‍ 40 ആളുകള്‍ കൂടിക്കൊണ്ടാവണം. അതിന്റെ അടിസ്ഥാനത്തില്‍ 40 പേരെ വച്ച് ജുമുഅ നടത്താനുള്ള അനുവാദം സര്‍ക്കാര്‍ നല്‍കണമെന്ന് നേരത്തെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇതുവരെ അനുകൂലമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും തങ്ങള്‍ പറഞ്ഞു.

സര്‍ക്കാരിനു മുന്നില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വേണ്ടി പ്രതിഷേധ പരിപാടി നടത്താന്‍ സമസ്ത യോഗം തീരുമാനിച്ചിട്ടുണ്ട്. അതനുസരിച്ച് 15ന് വ്യാഴാഴ്ച 11 മണിക്ക് സെക്രട്ടേറിയറ്റിനു മുന്നിലും എല്ലാ ജില്ലകളിലെ കലക്‌ട്രേറ്റിനു മുന്നിലും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ക്കു മുന്നിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ശക്തമായ പ്രതിഷേധം നടത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തീരുമാനിച്ചിട്ടുണ്ട്. അതിനു മുന്‍പായി പള്ളിയില്‍ ജുമുഅ നടത്താനുള്ള സൗകര്യം ചെയ്തുതരണമെന്ന് അഭ്യര്‍ഥിക്കുകയാണെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.

വിശ്വാസികള്‍ക്ക് വിശ്വാസപരമായ കാര്യങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പള്ളി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടായിരുന്ന സമയത്ത് ആരാധനാലയങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തപ്പെട്ടപ്പോള്‍ അത് പരിപൂര്‍ണമായും പാലിക്കുകയും നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍, സര്‍ക്കാരും ആരോഗ്യവകുപ്പും ചേര്‍ന്ന് പല മേഖലകള്‍ക്കും ഇളവ് നല്‍കി. ആരാധനാലയങ്ങള്‍ക്കും ഈ ഇളവുകള്‍ അനുവദിക്കണമെന്ന് ഞങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് 15 പേര്‍ക്ക് അനുമതി നല്‍കി. ഇതിന്റെ പ്രധാനപ്പെട്ട പ്രശ്‌നം, വെള്ളിയാഴ്ച നടത്തപ്പെടുന്ന ജുമുഅ നിസ്‌കാരം സാധുവാകണമെങ്കില്‍ ചുരുങ്ങിയത് 40 ആളുകളെങ്കിലും പങ്കെടുക്കണമെന്നതാണ്.

ഇപ്പോള്‍ ഇവിടുത്തെ എല്ലാ മേഖലകളിലും ഇളവുകള്‍ അനുവദിക്കപ്പെട്ടു. ബസുകളില്‍ 50 ഉം 60 ഉം ആളുകളാണ് യാത്രചെയ്യുന്നത്. കച്ചവടസ്ഥാപനങ്ങളില്‍ ചെന്നുനോക്കിയാല്‍ നാല്‍പതിനു മുകളിലുള്ള ആളുകള്‍ വാങ്ങാനെത്തിയതായി കാണാനാവും. ഈ മേഖലയിലൊക്കെ നിയന്ത്രണവുമൊന്നുമില്ലാതെ, വെള്ളിയാഴ്ച ഒരു ദിവസം അരമണിക്കൂര്‍ നേരം പള്ളിയില്‍ സമ്മേളിക്കുന്നത് അനുവദിക്കാത്തതില്‍ വിശ്വാസികള്‍ അമര്‍ഷത്തിലാണെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു. ജുമുഅയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മാത്രമല്ല, ഇതര സുന്നി സംഘടനകളും സുന്നിയിതര സംഘടനകളും ഒന്നിച്ച് നിവേദനം നല്‍കിയിരുന്നു. വളരെ അനുഭാവപൂര്‍വ്വം പരിഗണിച്ച് വേണ്ടതു ചെയ്യണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചേളാരിയില്‍ നടന്ന സമസ്ത ഏകോപന സമിതി യോഗത്തില്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, കെ. ഉമ്മര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, യു. മുഹമ്മദ് ഷാഫി ഹാജി, നാസര്‍ ഫൈസി കൂടത്തായി, റശീദ് ഫൈസി വെള്ളായിക്കോട്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago