HOME
DETAILS
MAL
സംസ്ഥാനത്തിന്റെ വികസനപദ്ധതികള്‍ക്ക് പിന്തുണ അറിയിച്ചു; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്
backup
July 13 2021 | 12:07 PM
ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ വികസനപദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ പിന്തുണ അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്‍.ഡി.എഫിന്റെ രണ്ടാം വരവില്‍ പ്രത്യേകം അഭിനന്ദനം അറിയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കപ്പല്‍ഗതാഗതത്തിന്റെ സാധ്യതകള്‍ ആരായുകയും ചെയ്തു. ഗെയില്‍ പദ്ധതി പൂര്‍ത്തീകരണത്തിന്റെ കാര്യവും ചര്‍ച്ചയായി.
പ്രധാനമന്ത്രിയോട് കൂടുതല്‍ വാക്സിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാസം 60 ലക്ഷം ഡോസ് വാക്സിന് കൂടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.
കെ റെയില്‍ പദ്ധതിയെപ്പറ്റി പറഞ്ഞപ്പോള്‍, വിശദമായി ചോദിച്ചറിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."