നിങ്ങളൊരു ഭക്ഷണപ്രേമിയാണോ..; ഇന്ത്യയില്‍ നിങ്ങള്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 ഫുഡ് സ്ട്രീറ്റുകള്‍ ഇവയാണ്
നിങ്ങളൊരു ഭക്ഷണപ്രേമിയാണോ..; ഇന്ത്യയില്‍ നിങ്ങള്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 ഫുഡ് സ്ട്രീറ്റുകള്‍ ഇവയാണ്
നിങ്ങളൊരു ഭക്ഷണപ്രേമിയാണോ.. എങ്കില്‍ നിങ്ങള്‍ ഇന്ത്യയില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 ഫുഡ് സ്ട്രീറ്റുകളെ പരിചയപ്പെടുത്താം.
1.മുഹമ്മദ് അലി റോഡ്, മുംബൈ
കബാബ്, ഫലൂദ, മാല്‍പുവ എന്നിവകൊണ്ടെല്ലാമാണ് മുഹമ്മദലി റോഡ് അറിയപ്പെടുന്നത് തന്നെ. സ്ട്രീറ്റ് ഫുഡുകള്‍ക്ക് പേരുകേട്ടതാണ് ഈ തെരുവ്, പ്രത്യേകിച്ച് റദമാന്‍ മാസത്തില്‍. നൂര്‍ മുഹമ്മദിയിലെ സഞ്ജു ബാബാ ചിക്കന്‍, ഷാലിമാറിലെ മുഗളായി വിഭവങ്ങള്‍, ബദേമിയയിലെ സീഖ് കബാബ്,ചിക്കന്‍ ടിക്ക, സുലെമാന്‍ ഉസ്മാന്‍ മിതൈവാലയിലെ മല്‍പുവ, ഫിര്‍നി, ഗുലാബ് ജാമുന്‍ എന്നിവയെല്ലാം ഒരിക്കലെങ്കിലും കഴിച്ചുനോക്കേണ്ടുന്ന വിഭവങ്ങളാണ്. വൈകുന്നേരങ്ങളിലാണ് ഇവിടം സജീവമാകുന്നത്.
2.തിണ്ടി ബീടി, ബംഗളുരു
300 അടിയില്‍ പരന്നുകിടക്കുന്ന 20 ലധികം ഫുഡ് സ്റ്റാളുകള്‍ നിറഞ്ഞ തെരുവ്. കൊതിപ്പിക്കുന്ന ഫില്‍റ്റര്‍ കോഫിയുടെ മണം നിറഞ്ഞ വൈകുന്നേരം, ദോശ, വട, ഇഡ്‌ലി എന്നിവയെല്ലാമാണ് ഇവിടുത്തെ താരങ്ങള്‍. പുതുമയുള്ളതും രുചികരവുമായ ഭക്ഷണങ്ങള്‍ മിതമായ നിരക്കില്‍ ഇവിടെ ലഭ്യമാണ്.
വി.കെ ബേക്കറിയിലെ ക്രീം പഫ്‌സ്, ഹണി കേക്ക്, ദേവ് സാഗറിലെ ദബേലി, രസഗുള, ഇഡ്‌ലി മാനെയിലെ ബിസിബിസി മസാല ദോശ, രാമു ടിഫിന്‍ സെന്ററിലെ നെയ്‌റോസ്റ്റും ബാത്ത് ദോശ എന്നിവയെല്ലാം ഒന്ന് ട്രൈ ചെയ്ത് നോക്കാം.
3.മൗര്യ ലോക്, പട്‌ന
ബിഹാറി ഭക്ഷണത്തിന് പേരുകേട്ട തെരുവാണ് പട്‌നയിലെ മൗര്യ ലോക്, ഇട്ടി ചോക്ക, സമൂസ, മധുരപലഹാരങ്ങള്‍ എന്നിവയാണ് ഇവിടെ ഭക്ഷണപ്രേമികളുടെ വായില്‍ വെള്ളം വരുത്തുന്നത്. ഇവയ്‌ക്കെല്ലാം കൂടെ ഒരു സ്‌കൂപ്പ് സുധ ഐസ്‌ക്രീമും നിര്‍ബന്ധമാണ്.
- മാടിയ മഹല്‍, ഡല്‍ഹി
ഡല്‍ഹിയുടെ ഫുഡ് ക്യാപിറ്റല്‍ എന്ന് വേണമെങ്കില്‍ മാടിയ മഹലിനെ വിളഇക്കാം. ഇത് നഗരത്തിലെ എല്ലാ ഭക്ഷണപ്രേമികളുടേയും പറുദീസയായി കണക്കാക്കപ്പെടുന്നു. ഹഷ്ബി ഹല്‍വയുള്‍പ്പെടെ വായില്‍ വെള്ളം നിറയ്ക്കുന്ന മധുരപലഹാരങ്ങള്‍, മാംസാഹാരത്തിനാണെങ്കില്‍ പേരുകേട്ട കരീംസ് റസ്റ്ററന്റ്, അല്‍ ജവഹര്‍ റസ്റ്ററന്റിലെ മട്ടണ്‍ കോര്‍മ, ചിക്കന്‍ ചേഞ്ചേസി, ഖമീരി റൊട്ടി, മീന ബസാറിന് മുന്നിലുള്ള ഖുറേഷി കെ കബാബ്, റബ്ദി, രസ്മലൈ എന്നിവയെല്ലാം ഒരിക്കലെങ്കിലും കഴിച്ചുനോക്കേണ്ടവ തന്നെയാണ്.
- സറഫ ബസാര്‍, ഇന്‍ഡോര്‍
രാത്രി കാലങ്ങളില്‍ സജീവമാകുന്ന ഇവിടങ്ങളിലെ വിവിധങ്ങളായ പലഹാരങ്ങളാണ് ലഭ്യമാകുന്നത്. അതില്‍ പ്രധാനപ്പെട്ടവയാണ് റട്ടാലു, ബുട്ടേ കി കീസ് എന്നിവ, ' ഫ്‌ലൈയിങ് ദഹി ബട' , കോപ്ര പട്ടീസ് എന്നിവയും നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടുന്ന വിഭവമാണ്.
- മനേക് ചൗക്ക്, അഹമ്മദാബാദ്
ഇന്ത്യയിലെ പഴക്കമുള്ള ഫുഡ്‌സ്ട്രീറ്റുകളിലൊന്നാണിത്. ഗുജറാത്തി സ്‌നാക്ക്‌സിന് പേരുകേട്ട ഇവിടെയും രാത്രിയിലാണ് നഗരം സജീവമാകുന്നത്. ഭദ്ര കോട്ട പണിയാന്‍ അഹമ്മദ് ഷായെ സഹായിച്ച മനേക്‌നാഥ് ബാബയുടെ പേരിലുള്ള അഹമ്മദാബാദിലെ പഴയ പട്ടണത്തിലാണ് അഹമ്മദാബാദിലെ മനേക് ചൗക്ക് സ്ഥിതി ചെയ്യുന്നത്. ഗതിയ ജിലേബി, പാവ് ബജി, ഫഫ്ദ, ചോക്്‌ലേറ്റ് ദോശ, ഡബിള്‍ ചീസ് പിസ, ഗോട്‌ല ദോശ, രാജ് വാടി ചാസ് എന്നിവയെല്ലാം ഇവിടുത്തെ സ്‌പെഷല്‍ ആണ്.
- തിരട്ട ബസാര്‍, കൊല്‍ക്കത്ത
എല്ലായിടത്തും വൈകുന്നേരങ്ങളിലാണ് തിരക്കാവുന്നതെങ്കില്‍ ഇവിടെത്തെ സ്ട്രീറ്റ് രാവിലെയാണ്. ചൈനടൗണ്‍ മാര്‍ക്കറ്റിലെ ചൈനീസ് ബ്രേക്ക്ഫാസ്റ്റാണ് ഇവിടുത്തെ പ്രത്യേകത, ഇവിടുത്തെ ഡബ്ലിഗ്‌സ്, പോര്‍ക്ക് ബണ്‍, ബാവോസ്, എന്നിവയെല്ലാം ട്രൈ ചെയ്യേണ്ടതാണ്.
- ചാര്‍ മിനാര്‍, ഹൈദരാബാദ്
ചാര്‍മിനാറിലേക്കുള്ള റോഡ് സ്ട്രീറ്റ് ഫുഡ് പ്രേമികളുടെ ഇഷ്ടയിടമാണ്. ഇവിടെ നിങ്ങള്‍ക്ക് മികച്ച കബാബ്‌സ്, ബിരിയാണി, ഹലീം മാത്രമല്ല, ഇറാനി ചായ കൂടെ ട്രൈ ചെയ്യാം.
- മസാല ചൗക്ക്, ജയ്പൂര്‍
വിശാലമായ ഇന്ത്യന്‍ ഫുഡ് കോര്‍ട്ടാണിവിടം. വ്യത്യസ്ഥങ്ങളായ വിഭവങ്ങള്‍ പരീക്ഷിക്കാം. സ്‌നാക്ക്‌സ്, റബാഡി ജിലേബി, പ്യാസ് കച്ചോറി എന്നിവയെല്ലാം പ്രശസ്തമാണ്.
- ഫൊണ്ടാനിഹാസ്, പനാജി
ഗോവയിലെ മാന്‍ഡോവിയോട് ചേര്‍ന്ന പോര്‍ച്ചുഗീസ് ക്വാര്‍ട്ടേര്‍സിലെ സായാഹ്ന മാര്‍ക്കറ്റ് റോസ് ഓംലെറ്റ്, സഊട്ടി, ഫ്രാന്‍കീസ്, ബബിന്‍ക എന്നിവ പരീക്ഷിക്കാന്‍ മികച്ച സ്ഥലമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."