വര്‍ഗീയ വാദികള്‍ക്ക് പിന്തുണ നല്‍കുന്നത് മുസ്ലിം ലീഗ്: എം.വി ഗോവിന്ദന്
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തിയത് സി.പി.എമ്മാണെന്ന മുസ് ലിം ലീഗിന്റെ പരാമര്‍ശത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. വര്‍ഗീയ വാദികള്‍ക്ക് വളരാന്‍ പിന്തുണ നല്‍കിയത് മുസ് ലിം ലീഗാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.
ആര്.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും സംസ്ഥാനത്ത് വര്‍ഗീയത വളര്‍ത്താന്‍ ശ്രമം നടത്തുമ്പോള്‍ അതിനൊപ്പം ചേരാനാണ് മുസ് ലിം ലീഗും ശ്രമിക്കുന്നത്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ ജനിപ്പിച്ചതും വളര്‍ത്തിയതും സി.പി.എം ആണെന്നും അത് ലീഗിന്റെ തലയില്‍ കെട്ടി വെക്കേണ്ടെന്നും മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് എം.വി ഗോവിന്ദന് രംഗത്തെത്തിയത്.
എല്ലാ പ്രശ്നവും പൊലിസിനു മേല്‍ കെട്ടിവെച്ച് ഹര്‍ത്താല്‍ നടത്തിയവര്‍ക്ക് പ്രശ്നമില്ലെന്ന് വരുത്തി തീര്‍ക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. പോപ്പുലര്‍ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനോട് സി.പി.എമ്മിന് ഒരു യോജിപ്പുമില്ല. ആര്.എസ്.എസും പോപ്പുലര്‍ഫ്രണ്ടും പരസ്പരം ശക്തിപ്പെടാനാണ് ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത്. ആര്.എസ്.എസിനെ പോലെ തന്നെ വര്‍ഗീയത പ്രചാരണം തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റേയും നിലപാട്. അതുകൊണ്ട് രണ്ടിനേയും എതിര്‍ക്കണമെന്നും എം.വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."