സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം: ഗവര്‍ണര്‍ നാളെ ഉപവാസമിരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവാസമിരിക്കും. ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ഗാന്ധിഭവനിലെ ഉപവാസ- പ്രാര്‍ഥനാ യജ്ഞത്തില്‍ ഗവര്‍ണര്‍ പങ്കെടുക്കും. വൈകിട്ട് 4.30ന് ആരംഭിച്ച് ആറുമണിക്ക് ഗവര്‍ണര്‍ ഉപവാസം അവസാനിപ്പിക്കും. ഗവര്‍ണറുടെ ഓഫിസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. വരും ദിവസങ്ങളില്‍ സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി ഗാന്ധിയന്‍ സംഘടനകള്‍ ജില്ലകള്‍ തോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിക്കുമെന്ന് ഗാന്ധി സ്മാരകനിധി അറിയിച്ചു.
ഗവര്‍ണര്‍ ഉപവസിക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യ സംഭവമാണ്. ഡി.ജി.പിയും ചീഫ് സെക്രട്ടറിയുമടക്കമുള്ള ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനും ഉത്തരവുകള്‍ പുറപ്പെടുവിക്കാനും അധികാരമുണ്ടെന്നിരിക്കെ, പ്രത്യക്ഷ സമര മാര്‍ഗത്തിലേക്ക് കടക്കുകയാണ് ഗവര്‍ണര്‍. സംസ്ഥാന സര്‍ക്കാരിനെതിരേ പല വിഷയങ്ങളിലും കടുത്ത നിലപാടെടുത്ത ആരിഫ് മുഹമ്മദ് ഖാന്‍, ഇത്തരമൊരു പ്രതിഷേധത്തിന് തയാറാകുന്നത് സര്‍ക്കാരിനും തിരിച്ചടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."