നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
തൊടുപുഴ: ജില്ലയില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശ്രീകൃഷ്ണജയന്തി ആഘോഷം ഭക്തി സാന്ദ്രമായി. അനുകൂലമല്ലാത്ത
കാലാവസ്ഥയിലും തൊടുപുഴ, ഇടുക്കി, ദേവികുളം എന്നീ മേഖലകളില്‍ ആയിരങ്ങള്‍ അണിനിരന്ന ശോഭായാത്രയാണ് നടന്നത്.
തൊടുപുഴയില്‍ വൈകിട്ട് നാലിന് ചെറു ശോഭായത്രകള്‍ ആരംഭിച്ചു. കാരികോട് ഭഗവതിക്ഷോത്രം, മുല്ലയ്ക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷോത്രം, നെല്ലിക്കാവ് ഭഗവതിക്ഷേത്രം, വെങ്ങല്ലൂര്‍ നടയില്‍ക്കാവ്, മുതലിയാര്‍മഠം ശ്രീമഹാദേവക്ഷേത്രം, മണക്കാട് ശ്രീനരസിംഹസ്വാമിക്ഷേത്രം,
കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ ഉറിയടി നടന്നു. തുടര്‍ന്ന് കാപ്പിത്തോട്ടം അണ്ണായിക്കണ്ണം എന്നിവടങ്ങളില്‍ നിന്നുള്ള ശോഭായാത്രകാരികോട്ട് ദേവിക്ഷേത്രത്തിലും, തെക്കുംഭാഗം ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്നുള്ള ശോഭായാത്ര കാഞ്ഞിരമറ്റം ക്ഷേത്രത്തിലും എത്തി. മുതലക്കോടം ശ്രീമഹാദേവക്ഷേത്രം ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവടങ്ങളില്‍ നിന്ന് തൊടുപുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു.തുടര്‍ന്ന് 6.30 ന് വിശേഷാല്‍ ദീപാരാധനയും കൃഷ്ണതീര്‍ത്ഥം മണ്ഡപത്തില്‍ പ്രസാദവിതരണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."