HOME
DETAILS
MAL
കരുതല്‍ തുടരുന്നു: ഓണക്കിറ്റില്‍ 20 ഗ്രാം ഏലക്കാ കൂടി
backup
July 13 2021 | 16:07 PM
തൊടുപുഴ: റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍കാര്‍ നല്കുന്ന ഓണക്കിറ്റില്‍ 20 ഗ്രാം ഏലക്കാ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനം ആയതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു.
88 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ ആണ് സംസ്ഥാനത്ത് ഉള്ളത്. രണ്ട് ലക്ഷം കിലോയോളം ഏലക്ക ആകും ഇതിനായി സര്‍ക്കാര്‍ ശേഖരിക്കുക. കഴിഞ്ഞ ക്യാബിനറ്റ് യോഗത്തില്‍ ആണ് റോഷി അഗസ്റ്റിന് ഇത്തരം ഒരു ആവശ്യം മുന്നോട്ട് വച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഭക്ഷ്യ മന്ത്രി ജി .ആര്. അനിലും ഇത് അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."