'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി' എസ്.വൈ.എസ് റബീഅ് കാംപയിന്‍ ഉദ്ഘാടനം തിങ്കളാഴ്ച പാണക്കാട്ട്
കോഴിക്കോട് : നീതി നീങ്ങുന്ന ലോകം; നീതി നിറഞ്ഞ തിരുനബി എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന റബീഅ് കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച പാണക്കാട്ട് നടക്കും. രാവിലെ ഏഴിന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍വച്ചാണ് ഉദ്ഘാടനസംഗമം. മൗലൂദ് പാരായണത്തിനും പ്രമേയ വിശദീകരണത്തിനും പ്രമുഖര്‍ നേതൃത്വം നല്‍കും.
പ്രവാചക ജീവിതത്തിന്റെ സമഗ്ര അപഗ്രഥനങ്ങള്‍ക്കും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരിലേക്ക് തിരുജീവിത സന്ദേശങ്ങള്‍ എത്തിക്കുന്നതിനുമായി വിവിധ പദ്ധതികളാണ് കാമ്പയിനിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം മലയാളത്തില്‍ വിരചിതമായ പ്രവാചക ചരിത്ര പ്രകീര്‍ത്തന ഗ്രന്ഥങ്ങളെ അവലംബമാക്കി സംസ്ഥാന കമ്മിറ്റി നേരിട്ട് ഒരുക്കുന്ന ആസ്വാദന കുറിപ്പ് മത്സരം ഇതിന്റെ ഭാഗമാണ്. 27ന് ചൊവ്വാഴ്ച വൈകുന്നേരം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിളംബര റാലികള്‍ നടക്കും. സാമൂഹികസാംസ്‌കാരികമേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് നടക്കുന്ന ടേബിള്‍ ടോക്കും ജില്ല കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കും.
പ്രമേയാധിഷ്ഠിത പണ്ഡിത ചര്‍ച്ച, മുല്‍തഖസ്സാദാത്ത് ഇശ്ഖ് മിലന്‍, ഇന്റലക്ച്വല്‍ മീറ്റ് എന്നിവ മണ്ഡലം മേഖലാതലങ്ങളില്‍ നടക്കും. നഷീദ മുസാബഖ ഇശ്ഖ് മജ്‌ലിസ്, പ്രകീര്‍ത്തന സംഗമം എന്നിവ പഞ്ചായത്ത്, മുനിസിപ്പല്‍, ഏരിയ തലങ്ങളിലും റബീഅ് ഗുല്‍ഷന്‍, മെഹ്ഫിലെ മന്‍സില്‍, പ്രമേയ പ്രഭാഷണം എന്നിവ ശാഖ തലങ്ങളിലും നടക്കും. ഒക്ടോബര്‍ 26ന് ആമില റാലിയോടെ കാമ്പയിനിന് സമാപനം കുറിക്കും.
റബീഅ് കാമ്പയിന്‍: എസ്.വൈ.എസ് ആസ്വാദന കുറിപ്പ് മത്സരം നടത്തുന്നു
കോഴിക്കോട്: നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന റബീഅ് ക്യാമ്പയിനിന്റെ ഭാഗമായി ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. 1, 2, 3 സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 10,000, 5,000, 3,000 എന്നിങ്ങനെയാണ് സമ്മാനത്തുക. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം മലയാളത്തില്‍ വിരചിതമായ പ്രവാചക ചരിത്രപ്രകീര്‍ത്തന ഗ്രന്ഥങ്ങളുടെ ആസ്വാദനകുറിപ്പാണ് പരിഗണിക്കുന്നത്. അഞ്ച് അ4 പേജില്‍ കുറയാനോ 10 ല്‍ കൂടാനോ പാടുള്ളതല്ല. ഗ്രന്ഥത്തിന്റെ പേര്, ഗ്രന്ഥകാരന്‍, പ്രസിദ്ധീകരണാലയം, വര്‍ഷം എന്നിവ എന്‍ട്രിയില്‍ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. സ്ത്രീപുരുഷ മത പ്രായ ഭേദമന്യേ എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥികളെങ്കില്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും അല്ലാത്തവര്‍ ശാഖാ എസ് വൈ എസ് സെക്രട്ടറിയുടെയോ ഇല്ലെങ്കില്‍ തൊട്ടടുത്ത മേല്‍
ഘടകമായ പഞ്ചായത്ത്, മുനിസിപ്പല്‍ ഏരിയ / മേഖല, മണ്ഡലം / ജില്ലാ സെക്രട്ടറിയുടെയോ സാക്ഷ്യപത്രം കൂടെ ചേര്‍ക്കേണ്ടതാണ്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയ്യതി 15 10 2022 ആയിരിക്കും. എന്‍ട്രികള്‍ [email protected] എന്ന ഇ മെയിലിലോ +919544652159 എന്ന വാട്ട്‌സാപ്പ് നമ്പറിലോ ആണ് അയക്കേണ്ടത്. വിവരങ്ങള്‍ക്ക് മേല്‍ ഇമെയിലില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."